ന്യൂഡൽഹി : സുദീപ്‌തോ സെൻ സംവിധാനം ചെയ്ത ദ കേരള സ്‌റ്റോറി 100 കോടി ക്ലബ്ബിൽ കയറി മുന്നേറ്റം തുടരുകയാണ്. സിനിമയുടെ ട്രെയ്‌ലർ റിലീസ് ആയതോടെ വിവാദങ്ങൾ ഉടലെടുത്തെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട് രംഗത്തെത്തുകയാണ് സംവിധായകൻ സുദീപ്‌തോ സെൻ.
ഈ സിനിമ ഒരു മതത്തെയും പറ്റിയുള്ളതല്ല, മൂന്ന് കുട്ടികളുടെ ജീവിതമാണ് ഇതിലൂടെ പറയുന്നത്. അവർ ആയിരക്കണക്കിന് കുട്ടികളുടെ കഷ്ടപ്പാടുകളെ പ്രതിനിധീകരിക്കുന്നു. സിനിമയിലൂടെ കുറച്ച് ഹിന്ദുക്കളെയോ അല്ലെങ്കിൽ കുറച്ച് മുസ്ലീങ്ങളെയോ മാത്രം നന്നായി കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നടക്കുന്ന ഒന്നാണ്. ഇന്ന് യൂറോപ്പും ഓസ്‌ട്രേലിയയും അമേരിക്കയും ദുരിതത്തിലാണ്. മറ്റ് രാജ്യങ്ങൾ ഭരണപക്ഷവും പ്രതിപക്ഷവും തീവ്രവാദത്തിനെതിരെ പോരാടുകയാണ്. തന്റെ നാട്ടിലാണെങ്കിൽ തീവ്രവാദത്തിന് മതമില്ലെന്നും പറയുന്നു. എന്നാൽ കേരളത്തിലേക്ക് എത്തിയാൽ തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ ജനങ്ങൾ മതത്തെക്കുറിച്ച് പറയും.
തീവ്രവാദികൾ എങ്ങനെയാണ് മതത്തെ ദുരുപയോഗം ചെയ്യുന്നത് എന്ന് നിങ്ങൾക്കറിയാം. അതിനാൽ, ആളുകൾക്ക് അറിവ് പകർന്നുനൽകിക്കൊണ്ട് ഇസ്ലാമിക മതത്തെ ദുരുപയോഗം ചെയ്യപ്പെടുത്തുന്നതിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്. ഈ രാജ്യത്തിനും ഇവിടുത്തെ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ സേവനം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
നമ്മൾ അപകടത്തിലാണെന്ന് അറിയാൻ രാജ്യസ്നേഹമുള്ള ഓരോ ഇന്ത്യക്കാരനും സിനിമ കാണണമെന്നും സുദീപ്‌തോ സെൻ പറഞ്ഞു. സിനിമയിൽ കാണുന്ന കാര്യങ്ങളെല്ലാം ബോധപൂർവം ഉപയോഗിച്ചതാണ്. കേരളത്തിന്റെ വർഗീയവാദം അപകടകരമായ തലത്തിലെത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post