Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്‌കൂൾ നിയമന അഴിമതി;അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും ഇഡിക്കും അനുമതി നൽകി ബംഗാൾ ഹൈക്കോടതി; മമതയ്ക്ക് തിരിച്ചടി

by Brave India Desk
May 18, 2023, 07:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: സ്‌കൂൾ നിയമന അഴിമതിയിൽ എംപിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യാൻ സിബിഐയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും അനുമതി നൽകി ബംഗാൾ ഹൈക്കോടതി. നേരത്തെ കോടതി ഇതിന് അനുമതി നൽകിയിരുന്നെങ്കിലും ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ ആരോപണ വിധേയനും നേരത്തെ അറസ്്റ്റിലുമായ തൃണമൂൽ കോൺഗ്രസിന്റെ യുവജന വിഭാഗം നേതാവ് കുന്ദാൽ ഘോഷിനെയും ചോദ്യം ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു കുന്ദാൽ കോടതിയെ സമീപിച്ചത്. എന്നാൽ ഇരുവരുടെയും വാദങ്ങൾ തളളിയ കോടതി 25 ലക്ഷം രൂപ വീതം പിഴയും വിധിച്ചു. ജസ്റ്റീസ് അമൃത സിൻഹയുടെ സിംഗിൾ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

2022 ൽ പശ്ചിമബംഗാളിൽ നടന്ന അദ്ധ്യാപക നിയമനങ്ങളാണ് അഴിമതിയിൽ മുങ്ങിയത്. ജോലിക്കായി കാത്തിരുന്നവരിൽ നിന്നും പണം വാങ്ങിയത് കുന്ദാൽ ഘോഷിന്റെ നേതൃത്വത്തിലായിരുന്നു. രണ്ട് എംഎൽഎമാർ ഉൾപ്പെടെ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ ജസ്റ്റീസ് അഭിജിത് ഗംഗോുപാദ്ധ്യായ അദ്ധ്യക്ഷനായ ബെഞ്ച് അഭിഷേകിനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് അനുമതി നൽകിയിരുന്നു. എന്നാൽ അഭിഷേകിന്റെ പേര് പറയാൻ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് ഇതേ സമയം കുന്ദാൽ ഘോഷ് ഈ ജസ്റ്റീസിന് പരാതിയും നൽകി. ഇതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച അഭിഷേക് താൽക്കാലികമായി അനുകൂല വിധി നേടിയെങ്കിലും കോടതി വിഷയം പിന്നീട് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

ഹൈക്കോടതി അനുമതി നൽകിയതോടെ ഏത് സമയവും ഇനി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യലിന് വിളിക്കാം. അമിതമായ ആശങ്കയും ഭയവും അവസാനിപ്പിക്കാനും അന്വേഷണ ഏജൻസിയുമായി സഹകരിക്കാനും ഈ മാസം ആദ്യം കേസ് പരിഗണിക്കവേ ജസ്റ്റീസ് അമൃത സിൻഹ അഭിഷേക് ബാനർജിയോട് നിർദ്ദേശിച്ചിരുന്നു.

നിയമനം ലഭിച്ച 36,000 അദ്ധ്യാപകരുടെ നിയമനങ്ങളും ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഇവർക്ക് നിയമന സമയത്ത് വേണ്ടത്ര പരിശീലനം ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ ഉത്തരവ്.

Tags: Teacher Recruitment Scammamata banarjeetrinamool congressKolkata High Court
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies