ന്യൂഡൽഹി : റിലീസ് ആയി രണ്ടാഴ്ചയ്ക്കകം ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റായി ദ കേരള സ്‌റ്റോറി. റൺബീർ കപൂർ പ്രധാനവേഷത്തിൽ എത്തുന്ന തൂ ജൂത്തി മേ മക്കർ എന്ന ചിത്രത്തെയാണ് സുദീപ്‌തോ സെന്നിന്റെ കേരള സ്റ്റോറി മറികടന്നത്. ബോക്സ് ഓഫീസിൽ 165.94 കോടി രൂപ നേടിക്കൊണ്ടാണ് തിയേറ്റുകളിൽ സിനിമ തുടർന്നും മുന്നേറുന്നത്.
ഈ മാസം അഞ്ചാം തീയതിയാണ് ചിത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയേറ്ററുകളിലായി റിലീസ് ചെയ്തത്. ഒരാഴ്ച കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ ബോളിവുഡ് ചിത്രം എന്ന അംഗീകാരവും സിനിമയ്ക്ക് ലഭിച്ചിരുന്നു. ഓരോ ദിവസവും കൂടുതൽ പേരിലേക്കാണ് സിനിമയെത്തുന്നത്.
ബംഗാളിൽ കേരള സ്റ്റോറിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി പിൻവലിച്ചതോടെ സംസ്ഥാനത്തെ തിയേറ്റികളിൽ ഇനി ആളുകൾ തിങ്ങിനിറയുമെന്നാണ് വിലയിരുത്തൽ. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 200 കോടി ക്ലബ്ബിലും കടക്കുമെന്നാണ് ഫിലിം അനലിസ്റ്റുകൾ പറയുന്നത്.
ട്രെയ്‌ലർ റിലീസായത് മുതൽ തന്നെ ശ്രദ്ധപിടിച്ചുപറ്റിയ സിനിമയാണ് ദ കേരള സ്റ്റോറി. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട് സിറിയയിലേക്ക് പോകുന്ന പെൺകുട്ടികളുടെ കഥയാണ് സിനിമയിൽ പറയുന്നത്.
Discussion about this post