തൃശൂര്‍: ബാര്‍ക്കോഴ കേസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം.ഹസന്‍. കോടതിയുടെ പരാമര്‍ശം ഉചിതമായില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കേസിന്റെ വിചാരണയുമായി ബന്ധമില്ലാത്ത പല കാര്യങ്ങളിലും ഹൈക്കോടതി ഇടപെടുന്നുണ്ടെന്നും ഹസന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബാര്‍ കോഴയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോള്‍ു, രാഷ്ട്രീയ നേതാക്കള്‍ കേസുമായി ബന്ധപ്പെട്ട് പരാമര്‍ശങ്ങള്‍ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു.
Discussion about this post