പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫിജി. പ്രധാനമന്ത്രിയുടെ ആഗോള നേതൃത്വത്തിനുള്ള അംഗീകാരമായാണ് പരമോന്നത ബഹുമതിയായ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി നൽകി ആദരിച്ചത്. ഫിജിയൻ പൗരർ അല്ലാത്ത വ്യക്തികൾക്കാണ് ഈ അപൂർവ്വ ബഹുമതി കൈമാറാറുള്ളത്.
ഫിജി പ്രധാനമന്ത്രി സിതിവേണി റബുക്കയാണ് പ്രധാനമന്ത്രിക്ക് ഈ മെഡൽ സമ്മാനിച്ചത്. ഇരുനേതാക്കളും തമ്മിൽ പാപ്പുവ ന്യൂ ഗിനിയയിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഈ ബഹുമതി തനിക്ക് മാത്രമുള്ളതല്ലെന്നും, 140 കോടി ഇന്ത്യക്കാർക്ക് വേണ്ടി ഉള്ളതാണെന്നും പുരസ്കാരം സ്വീകരിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
PM @narendramodi has been conferred the highest honour of Fiji, the Companion of the Order of Fiji. It was presented to him by PM @slrabuka. pic.twitter.com/XojxUIKLNm
— PMO India (@PMOIndia) May 22, 2023
Discussion about this post