കൊച്ചി: പ്രമുഖ ഇൻഡോ അമേരിക്കൻ ആക്ഷൻ ഹീറോ ബാബു ആൻറണി മകൻ ആർതർ ബാബു ആൻറണിയും ലോകപ്രശസ്ത ഗുസ്തി താരവും അമേരിക്കൻ ചലച്ചിത്രങ്ങളിലെ വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ചാസ് ടെയ്‌ലറും ഒന്നിക്കുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. നവാഗത സംവിധായകൻ സന്ദീപ് .ജെ .എൽ. ഒരുക്കുന്ന പാൻ ഇന്ത്യൻ മാസ് ആക്ഷൻ ത്രില്ലർ ‘ദ ഗ്രേറ്റ് എസ്‌കേപ്പ്’ മെയ് 26 ന് റിലീസ് ചെയ്യും.
സൗത്ത് ഇന്ത്യൻ യു എസ് ഫിലിംസിൻറെ ബാനറിൽ അമേരിക്കൻ മലയാളികളായ സുഹത്തുക്കൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ഹോളിവുഡ്, തായ്‌ലൻറ്, എന്നിവിടങ്ങളിൽ നിന്നുള്ള ഇൻർനാഷണൽ അഭിനേതാക്കളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലെ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ‘ദ ഗ്രേറ്റ് എസ്‌കേപ്പിൽ ഒരുക്കിയിട്ടുള്ളത്. മലയാളചിത്രങ്ങളിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൃശ്യഭംഗിയും ഈ ചിത്രത്തിൻറെ പുതുമയാണ്.
മലയാളത്തിലും തമിഴിലുമാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. ആൻറണിയും മകൻ ആർതർ ആൻറണിയും, ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. ചാസ് ടെയ്‌ലറും ഈ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്. ബാബു പ്രമുഖ തമിഴ് താരവുമായ സമ്പത്ത് റാം, അമേരിക്കൻ ചലച്ചിത്ര താരം റോക്ക് വില്യംസ്, ബാബു ആന്റിണിയുടെ ഭാര്യ ഇവ്ഗനിയ, മകൻ അല്ക്‌സ് ആന്റിണി എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്.
ചിത്രം പൂർണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്. മലയാള പ്രേക്ഷകർക്ക് ഏറെ പുതുമയുണർത്തുന്ന ഒരു ദൃശ്യാനുഭവം കൂടിയാണ് ദ ഗ്രേറ്റ് എസ്‌കേപ്പ്. ചിത്രത്തിൻറെ പൂർണ്ണമായ എഫക്റ്റ് ആസ്വദിക്കാൻ തിയേറ്ററിൽ തന്നെ പ്രേക്ഷകർ സിനിമ കാണാൻ ശ്രമിക്കണമെന്നും നടൻ ബാബു ആൻറണി പറഞ്ഞു.
Discussion about this post