മുംബൈ: ബോളിവുഡിൽ നടിയായി അറിയപ്പെട്ട് തുടങ്ങിയ സമയത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയങ്ക ചോപ്ര.ബോളിവുഡ് സംവിധായകനെതിരെയാണ് താരം ഗുരുതര വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഉൾവസ്ത്രം കാണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടെന്ന് താരം പറഞ്ഞു.
ഷൂട്ടിങ്ങിനിടെ തന്റെ വസ്ത്രത്തെ കുറിച്ചായിരുന്നു സംവിധായകന്റെ അഭിപ്രായ പ്രകടനം. ‘മനുഷ്യത്വരഹിതമായ നിമിഷം’ എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. ഈ കാരണത്താൽ തന്നെ സിനിമ ഉപേക്ഷിച്ചതായും താരം വ്യക്തമാക്കി.
ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ വെളിപ്പെടുത്തൽ. പ്രിയങ്കയുടെ വാക്കുകൾ ഇങ്ങനെ: ‘2002ലോ 2003ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അൽപം മാറിക്കിടക്കുന്ന രീതിയിൽ വേണം ചിത്രീകരിക്കാനെന്ന് അയാൾ പറഞ്ഞു. ഷൂട്ട് ചെയ്യുന്നതിനിടെ അയാൾ പറഞ്ഞു. ഷൂട്ടിങ്ങിനിടെ അയാൾ പറഞ്ഞു…’ഇങ്ങനെയല്ല, അവരുടെ ഉൾവസ്ത്രം എനിക്ക് കാണണം. അല്ലെങ്കിൽ മറ്റുള്ളവർ ഈ സിനിമ കാണാൻ വരുമോ?’. ഇക്കാര്യം എന്നോട് നേരിട്ടല്ല അയാൾ പറഞ്ഞത്. എന്റെ അടുത്ത് നിൽക്കുന്ന സ്റ്റൈലിസ്റ്റിനാണ് നിർദേശം നൽകിയത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കുതോന്നി. ഞാൻ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് ആർക്കും ആവശ്യമില്ലെന്നും ഞാൻ മനസിലാക്കി’ പ്രിയങ്ക പറയുന്നു.
രണ്ട് ദിവസത്തിനു ശേഷം ആ സിനിമ വേണ്ടെന്നു വെച്ച് ഇറങ്ങിപ്പോന്നു. കാരണം അയാളെ എന്നും കാണേണ്ടി വരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു.
ഇക്കാര്യം അച്ഛനോട് പറഞ്ഞു. അദ്ദേഹം പൂർണ പിന്തുണ നൽകി. സിനിമ ഉപേക്ഷിക്കാൻ പറഞ്ഞു. രണ്ട് ദിവസം എനിക്കായി ചിലവായ പണം ഞാൻ തിരിച്ചുനൽകി. ആ സിനിമയോട് ഗുഡ്ബൈ പറഞ്ഞു. അത് എനിക്ക് വലിയ ആശ്വാസം നൽകിയെന്ന് നടി കൂട്ടിച്ചേർത്തു.
Discussion about this post