മലപ്പുറം ; ട്രക്കിംഗിന് പോയവർ മലമുകളിൽ കുടുങ്ങി കിടക്കുന്നതായി സംശയം. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്തായാണ് ഇവർ കുടുങ്ങിയത് എന്നാണ് സംശയം.
മൂന്ന് പേർ ചേർന്നാണ് മല കാണാനെത്തിയത്. എന്നാൽ ഇതിൽ രണ്ട് പേർക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. വിവരം ലഭിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് അഗ്നിശമന സേനയും പോലീസും പുറപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇത്തരത്തിൽ മലമുകളിൽ കയറി അവിടെ കുടുങ്ങിപ്പോയ യുവാവിനെ സൈന്യം എത്തിയാണ് രക്ഷിച്ചത്. പാലക്കാട് മലമ്പുഴയ്ക്കടുത്ത് കൂമ്പാച്ചി മലയിൽ കയറിയ ബാബു എന്ന യുവാവിനെ 46 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മലമുകളിൽ നിന്ന് രക്ഷിച്ചത്.
സുഹൃത്തുക്കളോടൊപ്പമാണ് ഒരു കിലോമീറ്ററോളം ഉയരമുളള മല ബാബു കയറിയത്. ആദ്യ ഘട്ടം സുഗമമായിരുന്നെങ്കിലും പിന്നീട് മലകയറ്റം ദുഷ്കരമായതോടെ സുഹൃത്തുക്കൾ പിന്തിരിഞ്ഞു. എന്നാൽ ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് കയറുകയായിരുന്നു. മുകളിലെത്തിയ ശേഷം വീണ്ടും തിരിച്ച് കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിവരവേ ബാബുവിൻറെ കാൽ വഴുതി വീണു. ഇതോടെ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
Discussion about this post