തിരുവനന്തപുരം: വിദ്യാർഥികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ. വടകര നീരറതല രതീഷ് എന്ന ഫാദർ ജസ്റ്റിൻ ആണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കും.
2019 മുതൽ 2021 കാലയളവിലാണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൈൽഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ആയിരുന്നു അറസ്റ്റ്. ഇപ്പോൾ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയാണ് ഇയാൾ.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൂടുതൽ കുട്ടികളെ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടോയെന്നകാര്യം പരിശോധിച്ചുവരികയാണ്.
Discussion about this post