ജയ്പൂർ: രാജസ്ഥാനിൽ സൈനിക ഹെലികോപ്റ്ററുകൾ അടിയന്തിരമായി താഴെയിറക്കി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മോശം കാലാവസ്ഥയെ തുടർന്നാണ് രണ്ട് ഹെലികോപ്റ്ററുകൾ തിരിച്ചിറക്കേണ്ടിവന്നതെന്ന് അധികൃതർ അറിയിച്ചു.
രാജസ്ഥാനിലെ ബിക്കാനീരിൽവച്ചായിരുന്നു ഹെലികോപ്റ്ററുകൾ അടിയന്തിരമായി താഴെയിറക്കിയത്. മഴയും പൊടി നിറഞ്ഞ അന്തരീക്ഷവുമായിരുന്നു ഇന്നലെ വൈകീട്ടോടെ പ്രദേശത്ത് അനുഭവപ്പെട്ടത്. ഇതോടെ ഹെലികോപ്റ്ററുകൾക്ക് മുന്നോട്ട് സഞ്ചരിക്കാൻ കഴിയാതെവരികയായിരുന്നു. ഇതോടെയാണ് തിരിച്ചിറക്കാൻ തീരുമാനിച്ചത്. ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും അനുകൂല സന്ദേശം ലഭിച്ചതോടെ ബിക്കാനീറിലെ ഉദാസറിൽ അടിയന്തിരമായി താഴെയിറക്കുകയായിരുന്നു.
വിവരം അറിഞ്ഞ് സൈനികർ വേഗം സ്ഥലത്ത് എത്തി. ഇരു ഹെലികോപ്റ്ററുകളിലും ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്ന് സൈനികർ അറിയിച്ചു. അതേസമയം വരും ദിവസങ്ങളിൽ പ്രദേശത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Discussion about this post