ആലപ്പുഴ: താനൂരിൽ ഉണ്ടായ ദുരന്തത്തിൽ നിന്നും പാഠം പഠിക്കാതെ ബോട്ട് ജീവനക്കാർ. ആലപ്പുഴയിൽ ബോട്ടിനുള്ളിൽ അമിതമായി ആളുകളെ കയറ്റാൻ ശ്രമം. സംഭവത്തിൽ ബോട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. എബനസർ എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. നിയമ പ്രകാരം ബോട്ടിനുള്ളിൽ 30 പേരെ മാത്രമേ കയറ്റാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇതിന് പകരം 68 പേരെയാണ് ബോട്ടിൽ കയറ്റിയത്. സംഭവ സമയം സ്ഥലത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ബോട്ട് പിടികൂടിയത്.
അമിതമായി ആളെ കയറ്റിയതിനെ തുടർന്ന് ബോട്ട് കരയ്ക്ക് അടുപ്പിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ അനുവദിച്ചില്ല. ഇതേ തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിൻറെ യാർഡിലേക്ക് മാറ്റി.
Discussion about this post