തിരുവനന്തപുരം : തലസ്ഥാനത്ത് പട്ടാപ്പകൽ വയോധികയ്ക്ക് നേരെ അതിക്രമം. റോഡരികിലൂടെ നടന്നുപോയ 68 കാരിയെ പിന്തുടർന്നെത്തി കടന്നുപിടിച്ചു. പ്രതി വടപ്പാറ സ്വദേശി ചിത്രസേനനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെ ശ്രീകാര്യം ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവം. നടന്നുപോവുകയായിരുന്ന വയോധികയെ പ്രതി പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു. കുതറി മാറാൻ ശ്രമിച്ചപ്പോൾ കഴുത്തിൽ കുത്തിപ്പിടിച്ച് റോഡിലേക്ക് തള്ളിയിടാനും ശ്രമിച്ചു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ വിവരറിയിച്ചു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Discussion about this post