തെലുങ്കാന: വാറങ്കലിലെ ലോക്സഭ ഉപ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ഈ മാസം 21 ന് നടന്ന വോട്ടെടുപ്പില്‍ 68.59 ശതമാനമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ആദ്യ റൗണ്ട് ഫലം 11 മണിയാവുമ്പോള്‍ പുറത്ത് വരും. 2 മണിവാവുമ്പോഴേക്കും അന്തിമഫലം അറിയാനാവും. ഏകദേശം 600 ഓളം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
23 സ്ഥാനാര്‍ത്ഥികളാണ് വിധി കാത്തിരിക്കുന്നത്. ഭരണത്തിലിരിക്കുന്ന ടി.ആര്.എസിന്റെ പി.ദയാകറും കോണ്‍ഗ്രസിന്റെ സര്‍വെ സത്യനാരായണനും ബി.ജെ.പിയുടെ പി. ദേവയ്യയും തമ്മിലാണ് പ്രധാന മത്സരം.
Discussion about this post