കണ്ണൂർ: ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ കഥാപാത്രങ്ങളാണ് സുരേഷൻ കാവുംതാഴെയും,സുമലത എസ് നായരും. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.
ഇരുവരും ചേർന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രസകരമായ പാട്ടും,ചുവടുകളും ഒക്കെ ചേർന്ന സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു അത്. പലരും ഇത് വിവാഹക്ഷണമാണെന്ന് കരുതി.

ഇപ്പോഴിതാ ഒരു ക്ഷണക്കത്താണ് ഇപ്പോൾ രാജേഷ് മാധവ് പുറത്തിറക്കിയിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകളാണ് ക്ഷണക്കത്തിൽ. മെയ് 29 ന് പയ്യന്നൂർ കോളേജിലാണ് വിവാഹമെന്നാണ് കത്തിൽ പറയുന്നത്. ഈ കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ തുടക്കം അന്നേ ദിവസം ഉണ്ടാകുമെന്ന സൂചനയാണ് ആരാധകർ ഉയർത്തുന്നത്. മറ്റ് വിവരങ്ങളൊന്നും വരാത്തതിനാൽ മെയ് 29 വരെ കാത്തിരിക്കാമെന്നാണ് ആരാധകർ പറയുന്നത്.












