ലക്‌നൗ: തുപ്പിയ ശേഷം ഭക്ഷണം പാക്കറ്റിലാക്കി ഹോട്ടൽ ജീവനക്കാർ. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഹോട്ടലിലാണ് സംഭവം. തുപ്പിയ ശേഷം ഭക്ഷണം ജീവനക്കാർ പാക്കറ്റുകളിൽ നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലോണിയിലെ ഹോട്ടലിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത് എന്നാണ് വിവരം. പുറത്തേക്ക് പാഴ്‌സലായി നൽകുന്ന ഭക്ഷണത്തിലാണ് ഇവർ തുപ്പിയത്. രണ്ട് പേരും ചേർന്ന് ഭക്ഷണത്തിൽ തുപ്പുന്നതും അതിന് ശേഷം ഇത് പാക്കറ്റുകളിൽ ആക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹിന്ദു സംഘടനാ പ്രവർത്തകരാണ് സംഭവത്തിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോയുടെ ആധികാരികതയാണ് ആദ്യം പരിശോധിക്കുന്നത്. ഹോട്ടൽ ജീവനക്കാരെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളും ഇതിനിടെ തുടരുന്നുണ്ട്.








