രാജസ്ഥാൻ: വയോധികയെ കൊന്ന് മാംസം ഭക്ഷിച്ച് യുവാവ്; രാജസ്ഥാനിലാണ് സംഭവം. 24 കാരനായ സുരേന്ദ്ര താക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾക്ക് പേവിഷബാധയേറ്റെന്ന സംശയത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിശോധനയിൽ ഡോക്ടർമാർ ഇയാൾക്ക് ഹൈഡ്രോഫോബിയ സ്ഥിരീകരിച്ചു. വെള്ളത്തെ ഭയക്കുന്ന രോഗലക്ഷണമാണിത്. റാബിസ് അണുബാധമൂലം ഉണ്ടാകുന്ന രോഗലക്ഷണമാണിത്. യുവാവിന് നേരത്തേ പേ വിഷബാധയേറ്റിട്ടുണ്ടാകാമെന്നും മതിയായ ചികിത്സ ലഭിച്ചുകാണില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായും അക്രമണകാരിയാകുന്നതായും പോലീസ് പറയുന്നു
കഴിഞ്ഞ ദിവസമാണ് സംഭവം. ശാന്തിദേവി എന്ന സ്ത്രീ രാജസ്ഥാനിലെ ശരാദന ഗ്രാമത്തിൽ കന്നുകാലികളെ മോച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് യുവാവ് പുറകിൽ നിന്ന് കല്ല് കൊണ്ട് തലയ്ക്കിടിച്ച് ആക്രമിക്കുകയായിരുന്നു. ഇതിന് ശേഷം മാംസം ഭക്ഷിച്ചു.കാല്ലപ്പെട്ട ശാന്തി ദേവിയുടെ മകന്റെ പരാതിയിലാണ് സുരേന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തത്. കാലികളെ മേച്ച് മടങ്ങി വരുമ്പോൾ അമ്മയുടെ മൃതദേഹം യുവാവ് ഭക്ഷിക്കുന്നതായി കണ്ടുവെന്നാണ് പരാതിയിൽ പറയുന്നത്.










