കോഴിക്കോട് : ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോടി കൊടുവള്ളിയിലാണ് സംഭവം. കിഴക്കോത്ത് കാരമ്പാറമ്മൽ നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലി മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. മൂന്നരയോടെ ആരംഭിച്ച മഴക്കിടെയാണ് മിന്നലുണ്ടായത്.
അതേസമയം സമീപ പ്രദേശമായ ആവിലോറയിൽ ഒരു സ്ത്രീക്ക് ഇടിമിന്നലേറ്റു. ആവിലോറ ചെവിടംപാറക്കൽ ജമീലക്ക്(58) ആണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post