ഹൈദരാബാദ്: ഐപിഎല്ലിൽ ട്രോഫി നേടിയ ആഹ്ലാദം വെങ്കിടേശ്വര സ്വാമിയുമായി പങ്കുവച്ച് ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സ്. ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു ടീം ക്ഷേത്രത്തിൽ എത്തിയത്. വിമാനം ഇറങ്ങിയ ഇവർ ഇവിടെ നിന്നും നേരിട്ട് ക്ഷേത്രത്തിലേക്ക് ട്രോഫിയുമായി പോകുകയായിരുന്നുവെന്നാണ് തമിഴ്മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുണിയിൽ പൊതിഞ്ഞുകൊണ്ടുവന്ന ട്രോഫി ടീം ക്ഷേത്ര പൂജാരിയ്ക്ക് കൈമാറി. ട്രോഫിയിൽ പ്രത്യേക പൂജകൾ നടത്തി. ഇതിന് ശേഷം മറ്റ് ചില പൂജകളും നടത്തി. ഇതെല്ലാം പൂർത്തിയായ ശേഷം കിരീടം ടീമിന് തന്നെ പൂജാരി കൈമാറി.
ഇന്ത്യൻ സിമന്റ്സ് മാനേജിംഗ് ഡയറക്ടർ ശ്രീനിവാസൻ ആണ് ടീമിന്റെ ഉടമ. അദ്ദേഹമാണ് ക്ഷേത്ര പൂജാരിയ്ക്ക് പൂജയ്ക്കായി ട്രോഫി നൽകിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 2021 ലും വിജയിച്ചതിന് പിന്നാലെ ടീം അംഗങ്ങൾ ക്ഷേത്രത്തിൽ എത്തി സമാന പൂജകൾ നടത്തിയിരുന്നു.
Discussion about this post