അമീര്‍ഖാന്റെ അസഹിഷ്ണുത വാദത്തില്‍ ബിജെപി നേതാക്കളുടേയും, കേന്ദ്രമന്ത്രിമാരുടെയും പ്രതികരണം ഏറെ കരുതലോടെ. ഷാരൂഖിന്റെ അസഹിഷ്ണുത വാദത്തിനെതിരെ മോശം ഭാഷയില്‍ പ്രതികരിച്ചവരെ നേതൃത്വം നോട്ടമിട്ട സാഹചര്യത്തിലാണ് അമീര്‍ഖാനെതിരെ പ്രസ്താവന മയപ്പെടുത്തിയത്.
സഹിഷ്ണുത രാജ്യത്തിന്റെ ഡിഎന്‍എയാണ്. അമീര്‍ഖാനെ രാജ്യത്ത് നിന്ന് എങ്ങോട്ടും വിടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ വാക്കുകള്‍. മറ്റാരുടെയോ സ്വാധീനത്തിന് വഴങ്ങിയാണ് തിടുക്കത്തില്‍ അദ്ദേഹമിത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും നഖ്വി പറഞ്ഞു.
ഇന്ത്യയില്‍ അമീര്‍ ഖാന് സുരക്ഷിതനാണെന്നും രാജ്യത്തെ ആരാധകരെ അപമാനിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയതെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു.
ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടത്തിനാണ് അമീര്‍ ആഹ്വാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ നടത്തിയതെന്നായിരുന്നു കേന്ദ്ര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ പ്രതികരണം. അമീറിന്റെ പ്രസ്താവന നിരാശാജനകവും ഞെട്ടലുണ്ടാക്കുന്നതുമാണെന്നായിരുന്നു ബിജെപി എംപിയും സിനിമ താരവുമായ മനോജ് തീവാരി പ്രതികരിച്ചത്. രാജ്യത്തിന് അപമാനകരമാണ് അമീര്ജിയുടെ പ്രസ്താവനയെന്നും എംപി കൂട്ടിച്ചേര്‍ത്തു.
യഥാര്‍ത്ഥ രാജ്യസ്നേഹി രാജ്യവിടുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്ന് മറ്റൊരു സിനിമാ താരവും എംപിയുമായ പരേഷ് റവല്‍ പ്രതികരിച്ചു. അമീര്‍ ഒരു പോരാളിയാണ്. രാജ്യത്തെ സ്ഥിതി മാറ്റുകയാണ്, രാജ്യം വിടുകയല്ല അദ്ദേഹം ചെയ്യുക-എംപി പറഞ്ഞു.
ഇന്ത്യ വിടുന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ബിജെപി പ്രതികരിച്ചു.
ഇന്ത്യ സഹിഷ്ണുത ഉള്ള രാജ്യമാണ്. ഇപ്പോഴിങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല-ബിജെപി വക്താവ് നളിന്‍ കൊഹ് ലി പറഞ്ഞു. അടിയന്താരവസ്ഥ കാലത്ത് മാത്രമേ അസിഹിഷ്ണമായ അവസ്ഥ ഉണ്ടായിട്ടുള്ളു. ഒരാള്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയും പ്രസിഡണ്ടും സഹിഷ്ണുതയെ കുറിച്ച് പറയുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. നളിന്‍ കൂട്ടിച്ചേര്‍ത്തു.
അമീര്ഖാന് ആവശ്യമായ സുരക്ഷ സംവിധാനം ഒരുക്കിയിട്ടുണ്ട്. താരത്തിന്റെ വീടിന് സമീപത്ത് നിന്ന് ചില ഹിന്ദുസേന പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post