ചെന്നൈ: തനിക്കെതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഡി.എം.കെ നേതാവ് എം.കരുണാനിധിയ്ക്കും ആനന്ദ വികടന്‍ എഡിറ്റര്‍ ആര്‍.കണ്ണനുമെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. എ.ഡി.എ.ഐ.എം.കെ സര്‍ക്കാരിന്റെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഈ മാസം 21ന് ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’യില്‍ കരുണാനിധി എഴുതിയ ലേഖനത്തിനെതിരെയാണ് കേസ്.
ലേഖനം പ്രസിദ്ധീകരിച്ചതിന് പത്രത്തിന്റെ പബ്‌ളിഷറായ എസ്.സെല്‍വനെതിരെയും കേസ് നല്‍കിയിട്ടുണ്ട്. സിറ്റി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.എല്‍.ജഗന്‍ മുഖേനയാണ് ചൊവ്വാഴ്ച ചെന്നൈ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇരുവര്‍ക്കുമെതിരെ ജയലളിത കേസ് നല്‍കിയത്.
അനന്ത വികടനില്‍ ‘മന്ത്രിതന്ത്രി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചുവന്ന ലേഖനത്തിരെയാണ് ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായ ആര്‍.കണ്ണനെതിരെ ജയലളിത അപകീര്‍ത്തി കേസ് നല്‍കിയിരിക്കുന്നത്. നവംബര്‍ 21ാം ലക്കത്തിലാണ് വിവാദ ലേഖനം അച്ചടിച്ചുവന്നത്.
Discussion about this post