കൊച്ചി: തൃപ്പൂണിത്തുറ മൃദുല സ്പർശം സ്പെഷ്യൽ സ്കൂളിൽ പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു. NIOS റീജിയണൽ ഡയറക്ടർ Dr മനോജ് കുമാർ താക്കൂറാണ് ഉദ്ഘാടനം ചെയ്തത്. വൊക്കേഷണൽ ട്രെയിനിങ് സെന്റർ ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ റോയി തിരുവാങ്കുളം ഉദ്ഘാടനം ചെയ്തു. ചിന്മയ വിശ്വവിദ്യാപീഠം അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ ലീലാ രാമമൂർത്തി, സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാംകുമാർ, മൃദുല സ്പർശം സ്പെഷ്യൽ സ്കൂൾ ചെയർമാൻ ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ ഹെഡ്മിസ്ട്രസ് ശ്രീമതി രാഖിഎന്നിവർ സംസാരിച്ചു.റേഡിയോ അവതാരകൻ ശ്രീ വിവേക് സംഗീത വിരുന്ന് നടത്തി.
ചടങ്ങിൽ സംബന്ധിച്ച വിശിഷ്ട വ്യക്തികൾ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു. മൃദുല സ്പർശം സ്പെഷ്യൽ സ്കൂൾ മികച്ച മുന്നേറ്റമാണ് നടത്തുന്നത്, പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി മാറിയിരിക്കുന്നു എന്നും ഡോക്ടർ മനോജ് കുമാർ താക്കൂർ പറഞ്ഞു. NIOS ഈ വിദ്യാലയത്തിന് പുതിയ മേഖലകളിലേക്കുള്ള അംഗീകാരങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിവ്യാംഗരായ കുട്ടികൾക്ക് തൊഴിൽ പരിശീലനത്തിലൂടെ പരാശ്രയം ഇല്ലാതെ ജീവിക്കുവാനുള്ള വഴി കണ്ടെത്തുകയാണ് മൃദുലസ്പർശം വൊക്കേഷൻ ട്രെയിനിങ്ങിന്റെ ഉദ്ദേശം എന്ന് ചെയർമാൻ ക്യാപ്റ്റൻ ഗോപാലകൃഷ്ണൻ വിശദീകരിച്ചു. ഈ വർഷം ധാരാളം പുതിയ കുട്ടികൾ അഡ്മിഷൻ നേടിയിട്ടുണ്ട് എന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി രാഖി അറിയിച്ചു.
Discussion about this post