Saturday, August 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Science

കൊടുംചൂടിലും വാടില്ല, വെള്ളം കിട്ടുന്നത് വരെ കാത്തിരിക്കും; പശ്ചിമഘട്ടത്തില്‍ വരള്‍ച്ചയെ അതിജീവിക്കുന്ന സസ്യങ്ങളെ കണ്ടെത്തി

by Brave India Desk
Jun 2, 2023, 10:14 am IST
in Science
Share on Facebook
Tweet
WhatsAppTelegram

കൊടിയ വേനലില്‍ വെള്ളം കിട്ടാതെ ചെടികളെല്ലാം വാടിക്കരിയുമ്പോള്‍ എത്ര കടുത്ത വേനലിനെയും അതിജീവിക്കുന്ന 62 പുതിയ സസ്യങ്ങളെ പശ്ചിമഘട്ടത്തില്‍ ജീവശാസ്ത്രജ്ഞര്‍ കണ്ടെത്തി. നിര്‍ജലീകരണം താങ്ങാൻ കഴിയുന്ന സസ്യവിഭാഗത്തില്‍ (Desiccation-Tolerant Vascular Species, DT) ഉള്‍പ്പെടുന്ന ഇവയ്ക്ക് അതികഠിനമായ വരള്‍ച്ചയെയും അതിജീവിക്കാനാകും.

വെള്ളം ലഭിക്കാതെ വരുമ്പോള്‍ വളര്‍ച്ച താത്കാലികമായി നിര്‍ത്തിവെക്കുന്ന അവസ്ഥയിലേക്ക് (state of dormancy) ഇവ പോകും. പിന്നീട് വെള്ളം ലഭ്യമാകുമ്പോള്‍ വളര്‍ച്ചയും മറ്റ് പ്രവര്‍ത്തനങ്ങളും പുനഃരാരംഭിക്കുകയും ചെയ്യും. കാര്‍ഷികരംഗത്ത് ഈ സസ്യങ്ങള്‍ വലിയ മുതല്‍ക്കൂട്ടാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച്, ജലദൗര്‍ലഭ്യമുള്ള മേഖലകളില്‍. മിക്ക സസ്യങ്ങളും വാടിപ്പോകുന്ന കഠിനവും വരണ്ടതുമായ അന്തരീക്ഷ സ്ഥിതികളെ അതിജീവിക്കാന്‍ പുതിയതായി കണ്ടെത്തിയ ഈ ചെടികള്‍ക്കാകും.

Stories you may like

ഗ്ലാസ് പൊട്ടിക്കാൻ ആയുധം വേണ്ട, ഒച്ച മാത്രം മതി!

ഭൂമി ഇത്ര വേഗത്തിൽ കറങ്ങുമ്പോഴും നമുക്ക് അതിന്റെ ചലനം അനുഭവപ്പെടാത്തത് എന്തുകൊണ്ട്?

ഇന്ത്യയില്‍ DT സസ്യങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയം പറയുന്നു. പശ്ചിമഘട്ടത്തിലെ ഭൂപ്രദേശങ്ങളില്‍ പാറകള്‍ക്ക് മുകളില്‍ വളരുന്ന സസ്യങ്ങള്‍ സര്‍വ്വസാധാരണമാണെങ്കിലും ഇവിടെയുള്ള DT സസ്യങ്ങളെ കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്.

പൂനെയിലെ അഗാക്കര്‍ ഗവേഷണ കേന്ദ്രത്തിലെ (എആര്‍ഐ) ഗവേഷകരാണ് ഈ 62 സസ്യങ്ങളെയും കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങള്‍ നോര്‍ഡിക് ജേണല്‍ ഓഫ് ബോട്ടനിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ പതിനാറ് സസ്യങ്ങള്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും വളരുന്നതാണെങ്കിലും ബാക്കിയുള്ളവ പശ്ചിമഘട്ട മേഖലകളില്‍ മാത്രം കണ്ടുവരുന്നതാണ്. പാറകള്‍ക്ക് പുറമേ, ഭാഗികമായി തണലുള്ള വനമേഖലകളിലെ മരത്തടികളിലും DT വിഭാഗത്തിലുള്ള ചെടികള്‍ വളരുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. പശ്ചിമഘട്ട മേഖലയിലെ ജൈവവൈവിധ്യത്തെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും വിലപ്പെട്ട വിവരങ്ങളാണ് പഠനം നല്‍കിയതെന്നും DT വിഭാഗത്തിലുള്ള സസ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഈ പഠനം സഹായകമാകുമെന്നും കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രാലയം വ്യക്തമാക്കി.

Tags: Western GhatDesiccation-Tolerant Vascular SpeciesDT Plants
Share14
Tweet
SendShare

Latest stories from this section

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

Face ID ഇരട്ട സഹോദരങ്ങളെ പോലും തിരിച്ചറിയാൻ കഴിയുന്നത് എങ്ങനെ?

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

വെള്ളത്തിനടിയിൽ ശബ്ദം പായുന്നത് വായുവിനേക്കാൾ വേഗത്തിൽ!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

“ഇടിമിന്നൽ കേട്ട് പേടിക്കേണ്ട, ഈ ഒരു കാര്യം അറിഞ്ഞുവെച്ചാൽ മതി!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

മരണപ്പാച്ചിലിൽ നിന്ന് സുരക്ഷിത ലാൻഡിംഗ്! പാരച്യൂട്ടിന് പിന്നിലെ ജീവൻ രക്ഷാ ശാസ്ത്രം!

Discussion about this post

Latest News

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

സാധാരണക്കാർക്കും ചെറുകിട വ്യാപാരികൾക്കും ഒരു തരത്തിലുള്ള ട്രാൻസാക്ഷൻ നിരക്കുകളും ഈടാക്കില്ല ; യു.പി.ഐ നിയമഭേദഗതിയിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

‘ഡിഗ്രി കൊണ്ട് ഇപ്പോൾ ഒരു പ്രയോജനവുമില്ല, രാജ്യത്ത് എല്ലാ തൊഴിൽ വാതിലുകളും അടഞ്ഞു’ ; ‘ഛാത്രോം കീ ഗൂഞ്ച്’ വിദ്യാർത്ഥി സംഗമത്തിൽ രാഹുൽ ഗാന്ധി 

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

2021 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമ സംഭവങ്ങളിൽ നടപടികളുമായി ബംഗാൾ സർക്കാർ ; മുൻ തൃണമൂൽ എം.എൽ.എ സനത് ഡേ അറസ്റ്റിൽ

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി സുഖ്ബീർ സിങ് ബാദൽ ; പഞ്ചാബിൽ വീണ്ടും സഖ്യസാധ്യത

വനിതാ സംവരണത്തിനും മണ്ഡലപുനർനിർണയത്തിനും അകാലിദളിന്റെ പിന്തുണ; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി സുഖ്ബീർ സിങ് ബാദൽ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

4Kg ഹൃദയവും 70Km/h സ്പീഡും;പ്രണയിക്കാൻ ഡാൻസ് കളിക്കുന്ന കുതിരശക്തി

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

ഒറ്റുകാരെയും വഞ്ചകരെയും കാണാൻ സമയമുണ്ട്, പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ കാണാൻ സമയമില്ല ; പ്രധാനമന്ത്രിക്കെതിരെ ഉദ്ദവ് താക്കറെ

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies