കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. ബിജെപി പ്രാദേശിക നേതാവ് പ്രശാന്ത് റോയ് ബസുനിയ ആണ് കൊല്ലപ്പെട്ടത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്ന് ബിജെപി വ്യക്തമാക്കി.
കൂച്ച് ബിഹാറിലായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് വാഹനങ്ങളിൽ എത്തിയ അക്രമി സംഘം അദ്ദേഹത്തെ വീട്ടുകാരുടെ മുൻപിൽവച്ച് വെടിവച്ച് വീഴ്ത്തുകയായിരുന്നു.
വീട്ടുകാരുടെ ബഹളം കേട്ട് ഓടി എത്തിയ പ്രദേശവാസികൾ ഉടനെ പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ വൈകീട്ടോടെ അദ്ദേഹം മരിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രശാന്തിന് സാരമായ പരിക്കുകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തിടെയായി ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരായ തൃണമൂൽ ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. പ്രശാന്തിന്റെ കൊലപാതകത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.








