ന്യൂഡൽഹി: ഒഡീഷയിലുണ്ടായ തീവണ്ടി ദുരന്തം ഞെട്ടിപ്പിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സംഭവം അതീവ വേദനാജനകമാണെന്നും ദ്രൗപതി മുർമു പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഒഡീഷയിലെ ബലാസോറിലുണ്ടായ അപ്രതീക്ഷിത ദുരന്തം ഞെട്ടൽ ഉളവാക്കുന്നു. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായതായി അറിയുന്നു. ജീവൻ നഷ്ടമായവരുടെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായും, രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നതായും രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.
ബലോസോറിലുണ്ടായ തീവണ്ടി ദുരന്തം അതിയായ ദു:ഖമുളവാക്കിയതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.








