ഭോപ്പാൽ: ഹിന്ദു പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികളോട് ഹിജാബ് ധരിക്കാൻ ആവശ്യപ്പെട്ട മദ്ധ്യപ്രദേശിലെ വിവാദ സ്വകാര്യ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി സർക്കാർ. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്. ‘സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ദാമോയിലെ ഗംഗാ ജമുന സ്‌കൂൾ കണ്ടെത്തി, അതിനാൽ അതിന്റെ രജിസ്‌ട്രേഷൻ ഉടനടി റദ്ദാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
ദാമോഹ് ജില്ലയിലെ ഗംഗ ജാമുന സ്വകാര്യ സ്‌കൂളിനെതിരെയാണ് പരാതി ഉയർന്നത്. ദാമോഹിലെ ഗംഗാ ജമുന ഹയർ സെക്കന്ററി സ്‌കൂളിന്റെ പോസ്റ്ററിൽ ഹിന്ദുപെൺകുട്ടികൾ അടക്കമുള്ളവർ ഹിജാബ് പോലുള്ള ശിരോവസ്ത്രം ധരിച്ച് കാണപ്പെട്ടിരുന്നു. ഇതോടെയാണ് സ്‌കൂളിനെതിരെ പ്രതിഷേധവുമായി ചിലർ രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ വിഷയത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.വിഷയത്തിൽ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയും പ്രതികരിച്ചിരുന്നു. ഈ വിഷയം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
”ഈ സംഭവത്തിൻമേൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുന്നതാണ്. പോലീസ് സൂപ്രണ്ടിന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്’ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സ്‌കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദുസംഘടനകൾ രംഗത്തെത്തി.ഇതോടെയായിരുന്നു നടപടി.
Discussion about this post