ചെന്നൈ; പാർലമെന്റിൽ സ്ഥാപിച്ച ചെങ്കോലിനെയും ഹിന്ദു സന്യാസിമാരെയും അസംബന്ധം എന്ന് വിളിച്ച് അധിക്ഷേപിച്ച് എംപി ജോൺ ബ്രിട്ടാസ്. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചത് നാണക്കേട് എന്ന് അദ്ദേഹം പറഞ്ഞു.തമിഴ്‌നാട്ടുകാർക്ക് ഇതൊക്കെ മനസിലാക്കാൻ തക്ക ബുദ്ധിയുണ്ട്. സന്യാസിമാർക്കും പാർലമെന്റിനും എന്ത് ബന്ധമാണുള്ളത്? അവർ ഇന്ത്യയുടെ പ്രതിനിധികളാണോ? അങ്ങനെ നിങ്ങൾ കരുതുന്നുണ്ടോ? എന്ന് എംപി ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിലാണ് ജോൺ ബ്രിട്ടാസ് എംപി ഈ പരാമർശങ്ങൾ നടത്തിയത്. രാജ്യത്തെ ഏറ്റവും സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഞങ്ങൾ കേരളത്തിന്റെ നാല് അതിർത്തികളിൽ ഒതുങ്ങുന്നില്ല, കേരളത്തിൽ ബിജെപിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.
ജോൺ ബ്രിട്ടാസിന്റെ പരിഹാസങ്ങൾക്ക് ചുട്ടമറുപടിയാണ് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ നൽകിയത്. ഇസ്ലാമും ക്രിസ്ത്യാനിയും ജനിക്കുന്നതിന് മുൻപ് തന്നെ സംഘസാഹിത്യം സെങ്കോളിനെ കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ 1947 ന് ശേഷം ഈ ഇടതുപക്ഷക്കാർ ഇന്ത്യയുടെ സാംസ്‌കാരികമായ ആത്മാവിനെ നശിപ്പിച്ചു. ഇപ്പോൾ ആ ആത്മാവ് വീണ്ടെടുക്കപ്പെടുന്നു.ഞങ്ങൾ ചെയ്യുന്നത് ഒരു സാംസ്‌കാരിക നവോത്ഥാനമാണെന്ന് അണ്ണാമലൈ പറഞ്ഞു.
കേരളത്തിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകരെ കശാപ്പ് ചെയ്യുകയാണ്. ”ഏറ്റവും സമാധാനം ഇഷ്ടപ്പെടുന്ന സംസ്ഥാനമാണ് കേരളമെന്നതാണ് 2024ലെ ഏറ്റവും വലിയ തമാശ എന്ന് ബ്രിട്ടാസിനെ പരിഹസിച്ചുകൊണ്ട് അണ്ണാമലൈ പറഞ്ഞു.കേരളത്തിൽ കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും അടവുനയത്തോടെയുള്ള അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തെയാണ് ബിജെപി നേരിടേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു.
Discussion about this post