Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഒഡീഷ ട്രെയിൻ അപകടം; രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ആദ്യം ഓടിയെത്തിയത് സമീപത്തെ ആർഎസ്എസ് ശാഖാ സ്വയംസേവകർ; മണിക്കൂറുകൾക്കുളളിൽ രക്തദാനം ഉൾപ്പെടെയുളള അടിയന്തര സഹായങ്ങൾ ഒരുക്കി എബിവിപി, ബജ്‌റംഗ്ദൾ പ്രവർത്തകരും

by Brave India Desk
Jun 4, 2023, 09:37 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ബലാസോറിലെ ട്രെയിൻ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് നാട്ടുകാർക്കൊപ്പം ആദ്യം ഓടിയെത്തിയത് അപകടസ്ഥലത്തിന് സമീപത്തെ ആർഎസ്എസ് ശാഖയിലെ സ്വയം സേവകരും. അപകടത്തിന്റെ ആഴം മനസിലായതോടെ ഇവർ സമീപദേശങ്ങളിലെ ആർഎസ്എസ് കാര്യകർത്താക്കളെക്കൂടി വിവരം അറിയിച്ചു. അപകടം നടന്ന് അര മണിക്കൂർ പിന്നിടുമ്പോൾ 7.30 ഓടെ സമീപ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ സ്വയംസേവകരെത്തി രക്ഷാപ്രവർത്തനത്തിൽ സജീവമായി.

വൈകിട്ട് 6.55 നാണ് ബലാസോറിൽ അപകടം ഉണ്ടാകുന്നത്. അപകടത്തിന്റെ ആഘാതത്തിൽ തകർന്ന ബോഗികളിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കാനും ആശുപത്രികളിലേക്ക് മാറ്റാനും രക്ഷാപ്രവർത്തകരുടെ വലിയ ശൃംഖലയാണ് ബലാസോറിൽ മണിക്കൂറുകൾക്കകം രൂപപ്പെട്ടത്. ഇതിന്റെ നട്ടെല്ലായിരുന്നു ആദ്യം ദുരന്തമുഖത്ത് എത്തിയ ആർഎസ്എസ് സ്വയം സേവകരെന്ന് പ്രദേശവാസികൾ തുറന്നുപറയുന്നു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

അപകട സ്ഥലത്തിന് തൊട്ടടുത്ത് ആർഎസ്എസ് ശാഖ നടന്നിരുന്നു. ഇവിടെ നിന്നുളളവരാണ് നാട്ടുകാർക്കൊപ്പം ആദ്യം സ്ഥലത്ത് ഓടിക്കൂടിയത്. അപകടത്തിന്റെ വ്യാപ്തി മനസിലായതോടെ ക്രമേണ ഇത് 250 ഓളം വരുന്ന ഒരു സംഘമായി കുറഞ്ഞ സമയത്തിനുളളിൽ മാറി. രക്ഷാപ്രവർത്തനത്തിൽ സജീവമാകുകയും ചെയ്തു.

അപകടത്തിൽപെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ രക്തദാനത്തിനും ഭക്ഷണവും വെളളവും ഉൾപ്പെടെയുളള താൽക്കാലിക ആശ്വാസം എത്തിക്കാനും സ്വയംസേവകർക്കൊപ്പം എബിവിപിയുടെയും ബജ്‌റംഗ്ദളിന്റെയും പ്രവർത്തകരും രാത്രിയോടെ തന്നെ സജീവമായി രംഗത്തിറങ്ങി. അപകടത്തിന്റെ ആഴം പുറംലോകമറിഞ്ഞ പിറ്റേന്ന് രാവിലെയോടെ രക്ഷാപ്രവർത്തകരുടെ വലിയ ഒരു ശൃംഖലയാണ് ആർഎസ്എസ്, എബിവിപി പ്രവർത്തകർ ഒരുക്കിയത്. പുലർച്ചെ 3 മണിയോടെ 400 യൂണിറ്റ് രക്തം ഇവർ ദാനം ചെയ്തുകഴിഞ്ഞതായി പ്രാദേശിക ആർഎസ്എസ് നേതൃത്വം വ്യക്തമാക്കുന്നു.

അടിയന്തര സാഹചര്യം നേരിടാൻ കൂടുതൽ യൂണിറ്റ് രക്തം വേണമെന്ന് ആശുപത്രികളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ മറ്റ് നിരവധി സന്നദ്ധ പ്രവർത്തകർക്കൊപ്പം സ്വയംസേവകരും എബിവിപി, ബജ്‌റംഗ്ദൾ പ്രാദേശിക പ്രവർത്തകരും ആശുപത്രികളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

അപകടത്തിൽപെട്ട ബന്ധുക്കളെ അന്വേഷിച്ച് എത്തുന്നവരെ സഹായിക്കുന്നതിലടക്കം പ്രവർത്തകർ സജീവമായി. പരിക്കേറ്റ് കിടന്ന പലർക്കും വീട്ടുകാരെ ഫോൺ വിളിക്കാനും അവരെ ബന്ധപ്പെടാനും സഹായിച്ചത് എബിവിപിയുടെ വോളന്റിയർമാരായിരുന്നു. വനിതാ പ്രവർത്തകർ അടക്കം ഇത്തരം പ്രവർത്തനങ്ങളിൽ ഭാഗമായതായി എബിവിപി നേതൃത്വം വ്യക്തമാക്കി.

ദുരിതാശ്വാസ പ്രവർത്തകർക്കായി ഭക്ഷണം തയ്യാറാക്കുന്നതിന്റെയും ആശുപത്രികളിൽ വെളളവും ലഘുഭക്ഷണവും വിതരണം ചെയ്യുന്നതിന്റെയും രക്തദാനത്തിന്റെയുമൊക്കെ ചിത്രങ്ങൾ എബിവിപിയുടെ ട്വിറ്റർ പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. എബിവിപി ബലാസോർ യൂണിറ്റിൽ നിന്നുളള പ്രവർത്തകരായിരുന്നു ഇതിൽ സജീവമായിരുന്നത്.

Tags: bajrang dalabvpReliefSwayamsevakOdisha Train mishapBalasore rescue opsRSS volunteersRSS
Share40
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies