കണ്ണൂർ: മാഹിയിൽ ജോലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി പുന്നോൽ ഈയ്യത്തുങ്കാടിലെ ചന്ദ്ര വിഹാറിൽ എ. വി മനോജ് കുമാർ (52) ആണ് മരിച്ചത്. പന്തക്കൽ സ്റ്റേഷനിലെ എ എസ് ഐ ആണ് അദ്ദേഹം.
രാവിലെയോടെയായിരുന്നു സംഭവം. രാവിലെ സ്‌റ്റേഷനിൽ എത്തിയതിന് പിന്നാലെ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കുഴഞ്ഞു വീണു. ഉടനെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പുതുച്ചേരി സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. മനോജിന്റെ മരണ വിവരം അറിഞ്ഞ് മാഹി പോലീസ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തി.
Discussion about this post