Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”ലക്‌നൗ സൂപ്പർ ജയന്റ്‌സ് താരം മൊഹ്‌സിൻ ഖാൻ എന്നെ പീഡിപ്പിച്ചു; അയാളുടെ സഹോദരൻ എന്നെ മതംമാറ്റാൻ ശ്രമിക്കുന്നു;” പരാതിയുമായി യുവതി രംഗത്ത്

by Brave India Desk
Jun 6, 2023, 12:17 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ : ക്രിക്കറ്റ് താരം മൊഹ്‌സിൻ ഖാനെതിരെ പീഡന ആരോപണവുമായി വനിതാ കോൺസ്റ്റബിൾ രംഗത്ത്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലുള്ള ശിവ്കുതി പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിളാണ് ക്രിക്കറ്റ് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. മൊഹ്സിൻ ഖാൻറെ സഹോദരൻ ഇമ്രാൻ ഖാനെതിരെ ലൗ ജിഹാദ് ആരോപണവും ഉന്നയിക്കുന്നുണ്ട്. ബുദ്ധമതം സ്വീകരിച്ച് ഇമ്രാൻ ഖാൻ തന്നെ വിവാഹം കഴിച്ചതെന്നും, എന്നാൽ കല്യാണത്തിന് ശേഷം തന്നെ മുസ്ലീമാകാൻ നിർബന്ധിക്കുകയാണെന്നും യുവതി ആരോപിച്ചു. മൊഹ്‌സിൻ ഖാൻ തന്നെ പീഡനത്തിന് ഇരയാക്കിയതായും യുവതി പരാതിപ്പെട്ടു.

2016 ലാണ് മൊറാദാബാദിൽ വെച്ച് യുവതി ഇമ്രാൻ ഖാനെ പരിചയപ്പെട്ടത്. ഇമ്രാൻ ഖാനും പോലീസിലായിരുന്നു. തുടർന്ന് ഇരവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഇയാൾ ബുദ്ധമതം സ്വീകരിച്ച് സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം 2018 ൽ യുവതിയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മതംമാറി മുസ്ലീമാകാൻ ഇയാൾ നിർബന്ധിച്ചു. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി താൻ പേര് മാറ്റി സൈറ ബാനു എന്നാക്കിയെന്ന് യുവതി വെളിപ്പെടുത്തി. ആദ്യ ഭാര്യയുമായി ഇപ്പോഴും ബന്ധമുള്ള കാര്യവും അയാൾ തന്നിൽ നിന്ന് മറച്ചുവെച്ചുവെന്ന് യുവതി പറഞ്ഞു.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

” എന്നെ കബളിപ്പിക്കാൻ വേണ്ടിയാണ് ഇമ്രാൻ ബുദ്ധമതം സ്വീകരിച്ചത്. അയാളും കുടുംബവും ചേർന്ന് ഗൂഢാലോചന നടത്തി എന്ന് കുടുക്കി. ബുദ്ധമതം സ്വീകരിച്ചതിന് ശേഷവും അയാൾ മസ്ജിദിൽ പോയി നിസ്‌കരിക്കുമായിരുന്നു. എന്നെ അജ്മീറിലെയും ബാറാബങ്കിയിലെയും മസ്ജിദുകളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. 2019 ൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇമ്രാൻ ഖാന്റെ വീട്ടിലേക്ക് പോയിരുന്നു. ഇവിടെ വെച്ച് മൊഹ്‌സിൻ ഖാൻ എന്നെ പീഡിപ്പിച്ചു” യുവതി വെളിപ്പെടുത്തി. മൂന്ന് വയസുള്ള കുട്ടിയെ സുന്നത്ത് ചെയ്ത് മുസ്ലീമാക്കാൻ ഇമ്രാൻ ശ്രമിച്ചിരുന്നു. എന്നാൽ താൻ അതിനെ എതിർക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

ആദ്യ വിവാഹത്തെക്കുറിച്ച് ഇമ്രാൻ തന്നോട് കള്ളം പറഞ്ഞു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞുവെന്നാണ് അയാൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ അയാൾ ഇപ്പോഴും അവരോടൊപ്പം താമസിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പോലീസിന് നൽകിയെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. ഇനി ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്ന് യുവതി പറയുന്നു.

വാരണസി സ്വദേശിയായ യുവതി തന്നെ രക്ഷിക്കണമെന്ന് വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അപേക്ഷക്കുകയാണ്. ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് പരാതിക്കാരി പറഞ്ഞു. തുടർന്ന് വീണ്ടും സമീപിച്ചതോടെ ഫെബ്രുവരി 23ന് ഇമ്രാൻ ഖാനെതിരെ കേസെടുത്തു. ഭർത്താവിന്റെ സഹോദരന് സ്വാധീനമുള്ളതിനാൽ അയാളുടെയും അച്ഛന്റെയും പേരുകൾ എഫ്‌ഐആറിൽ നിന്ന് നീക്കം ചെയ്തുവെന്നും യുവതി ആരോപിച്ചു.

Tags: mohsin khan rapediplrapeForced conversionLucknow Super Giantsmohsin khanipl cricketer
Share20
Tweet
Send
Share

Latest stories from this section

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies