കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിനെ ഇഡി ചോദ്യം ചെയ്യും. രാവിലെ 7.30ന് അഭിഭാഷകനോടൊപ്പം ശിവകുമാർ ഇഡി ഓഫീസിൽ ഹാജരായിട്ടുണ്ട്. ഹാജരാകണമെന്ന് നിർദ്ദേശിച്ച് മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും ശിവകുമാർ ഹാജരായിരുന്നില്ല.
ഇന്നലെ ഹാജരാകണമെന്ന് കാണിച്ച് നാലാമതും നോട്ടീസ് നൽകിയെങ്കിലും, ഇന്നാണ് ശിവകുമാർ ഹാജരായിരിക്കുന്നത്. ഹാജരാകാനുള്ള സന്നദ്ധത ശിവകുമാർ ഇഡിയെ അറിയിച്ചിരുന്നുവെന്നാണ് വിവരം. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് ഇഡി തീരുമാനിക്കുന്നത്.
ശിവകുമാർ മന്ത്രിയായിരുന്ന കാലത്തെ സാമ്പത്തിക ഇടപാടുകൾ, നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബിനാമി ഇടപാടുകൾ, ഒരു ആശുപത്രിയുടെ സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം. സ്വത്തുവകകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും ഇഡി നിർദേശിച്ചിരുന്നു. ശിവകുമാറിന് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് നേരത്തെ വിജിലൻസും കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്.
Discussion about this post