ലക്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മൊബൈൽ ഗെയ്മിംഗ് ആപ്പ് വഴി ചതിയിൽപ്പെടുത്തി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഗാസിയാബാദ് സ്വദേശിയും സഞ്ജയ് നഗർ മസ്ജിദിലെ മൗലവിയുമായ അബ്ദുൾ റഹ്‌മാൻ ആണ് അറസ്റ്റിലായത്. ഇയാളുടെ സംഘത്തിൽപ്പെട്ട കൂടുതൽ പേർക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
ഫ്രണ്ട്‌ലൈൻ എന്ന പേരിലുള്ള ഗെയ്മിംഗ് ആപ്പ് ഉപയോഗിച്ചായിരുന്നു മതപരിവർത്തന സംഘം കുട്ടികളെ വലയിൽ ആക്കിയിരുന്നത്. ഹിന്ദു പേരുകളിൽ ആൾമാറാട്ടം നടത്തിയാണ് സംഘം കുട്ടികളെ ആകർഷിച്ചിരുന്നത്. ഹിന്ദു പേരുകളിൽ കുട്ടികളുമായി സൗഹൃദത്തിൽ ആകുകയാണ് ആദ്യ പടി. പിന്നാലെ ഗെയിം കളിക്കാൻ പ്രേരിപ്പിക്കും. കളിക്കാൻ ആരംഭിക്കുന്നതോടെയാണ് ചതി വ്യക്തമാകുക.
ഖുർആനിലെ വരികൾ കണ്ടെത്തുക, ഖുർആനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക തുടങ്ങിയ ടാസ്‌കുകളാണ് കുട്ടികൾക്ക് നൽകുക. ഇത് കണ്ടെത്തുന്നതിനായി കുട്ടികൾ ഇന്റർനെറ്റിലും മറ്റും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തിരയുകയും കണ്ടെത്തുകയും ചെയ്യും. ഇത്തരത്തിൽ പതിയെ പതിയെ ഇസ്ലാം മതത്തെക്കുറിച്ച് അറിവുണ്ടാക്കി ആകർഷിക്കുകയാണ് ഇവരുടെ രീതി.
ഇതുമായി ബന്ധപ്പെട്ട് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് അബ്ദുൾ റഹ്‌മാനെ നിരീക്ഷിച്ച് വരികയായിരുന്നു പോലീസ്. സംഭവത്തിൽ ഇയാൾക്കുള്ള പങ്കിനെക്കുറിച്ച് പോലീസിന് തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ പക്കൽ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഗെയ്മിംഗ് ആപ്പ് വഴി വശീകരിച്ച് മൂന്ന് കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തൽ. ഇതിൽ രണ്ട് പേർ ആൺകുട്ടികളാണ്. ഹിന്ദുക്കളായ ആൺ കുട്ടിയാണ്. ജൈന മതത്തിൽപ്പെട്ട കുട്ടിയാണ് മൂന്നമത്തേത്. കൂട്ടു പ്രതിയ്ക്കായി മഹാരാഷ്ട്രയിൽ പരിശോധന ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post