ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി അപകടം. ജബൽപൂരിലെ ഗ്യാസ് ഫാക്ടറിയിലേക്ക് പോയ ഗൂഡ്‌സ് ട്രെയിനാണ് അപകടത്തിൽ പെട്ടത്. എൽപിജിയുമായി പോയ ട്രെയിനിന്റെ രണ്ട് കംപാർട്‌മെന്റുകൾ പാളം തെറ്റി. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
ഷാപുര ഭിട്ടോണി സ്റ്റേഷനിലെ ഭാരത് പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. വിവരമറിഞ്ഞ ഉടൻ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പാളത്തിൽ നിന്ന് ബോഗി നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം രാജ്യത്തെ ഞെട്ടിച്ച വൻ ദുരന്തം ഒഡീഷയിൽ നടന്നിരുന്നു. ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 288 പേരാണ് മരിച്ചത്.
Discussion about this post