Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

90 വയസ്സുകാരന് ജീവപര്യന്തം തടവ്ശിക്ഷ; കൊലപാതക കേസിൽ ശിക്ഷ വിധിച്ചത് 42 വർഷത്തിന് ശേഷം :നീതി ഉറപ്പാക്കാൻ കൂടെ നിൽക്കുമെന്ന് വാക്കുതന്നത് പ്രധാനമന്ത്രി വാജ്പേയ് ആണെന്ന് കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങൾ

by Brave India Desk
Jun 8, 2023, 09:13 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ജാതിയുടെ പേരിൽ 42 വർഷം മുമ്പ് നടന്ന കൊലപാതകക്കേസിൽ 90 വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി.ജീവിച്ചിരിക്കുന്ന ഏക പ്രതിയായ ഗംഗാ ദയാലിനെയാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 1981 ഡിസംബർ 30ന് ഉത്തർപ്രദേശിലെ സാധുപൂരിൽ 10 പേരെ കൊലപ്പെടുത്തിയ സംഭവത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

കുറേപേർ എൻറെ വീടിൻറെ പരിസരത്തേക്ക് ഓടിവന്ന് വെടിവെയ്ക്കുന്നു,-75 വയസ്സുള്ള പ്രേംവതി അന്നത്തെ സംഭവത്തെ കുറിച്ച് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. “അവർ ഓടിവന്ന് ഞങ്ങൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി,” മിനിറ്റുകൾക്കുള്ളിൽ, എൻറെ മൂന്ന് മക്കൾ – 10 ഉം എട്ടും വയസ്സുള്ള ആൺമക്കളും 14 വയസ്സുള്ള മകളും വേടിയെറ്റ് മരിച്ചു”. അന്ന് തനിക്കേറ്റ പരിക്കിൻറെ പാടുകൾ കോടതിവിധിക്ക് ശേഷം വീട്ടിലെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് പ്രേംവതി കാണിച്ചുകൊടുത്തു. വലതുകാലിന് വെടിയേറ്റ പാടുകളായിരുന്നു അത്. മുറിവ് ഉണങ്ങി, പക്ഷേ വടു അവശേഷിക്കുന്നു, പ്രേംവതി പറഞ്ഞു. പ്രേംവതി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കും അന്ന് പരിക്കേറ്റിരുന്നു.

Stories you may like

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

സൗദിയെ പിണക്കാനില്ല; ഹൂതി ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ, ‘ഡാമേജ് കൺട്രോളുമായി’ ഷെഹ്ബാസ് ഷെരീഫ്

ഫിറോസാബാദ് ജില്ലാ കോടതി ജഡ്ജി ഹർവീർ സിംഗ് ആണ് കേസിൽ വിധി പറഞ്ഞത്. കേസിലെ ഏക പ്രതിയായ ഗംഗാ ദയാലിന് ജീവപര്യന്തം തടവും 55,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഗംഗാ ദയാൽ 13 മാസം കൂടി ജയിലിൽ കിടക്കേണ്ടി വരും. 10 പ്രതികളിൽ ഒമ്പത് പേർ വിചാരണയ്ക്കിടെ മരിച്ചതായി വിധിയിൽ ചൂണ്ടിക്കാട്ടുന്നു. ജാതിയുടെ പേരിലാണ് സംഘർഷമുണ്ടായത്. യാദവ ജാതിയിൽപ്പെട്ട ഒരാളുടെ ഉടമസ്ഥതയിലുള്ള റേഷൻ കടയെക്കുറിച്ച് ചിലർ പരാതിപ്പെട്ടതിനെത്തുടർന്നാണ്  ജാതി തിരിഞ്ഞ് സംഘർഷമുണ്ടായത്. അത് അക്രമത്തിലേക്ക് നയിച്ചെന്നും സർക്കാർ അഭിഭാഷകൻ ഉപാധ്യായ പറഞ്ഞു.

കുറ്റകൃത്യം അക്കാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും സംസ്ഥാന മുഖ്യമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗും ഇവിടെ സന്ദർശിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് നീതി ലഭിച്ചില്ല. എന്നാൽ അടൽ ബിഹാരി വാജ്പേയ് ആണ് നീതി ഉറപ്പാക്കുമെന്ന് വാക്കു തന്ന് ഞങ്ങളുടെ കൂടെ നിന്നത്.  “മരിച്ചവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു, പക്ഷേ ഞങ്ങൾക്ക് നീതി ലഭിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തു,” കോടതി വിധിയോട് പ്രതികരിക്കാൻ വന്ന മാദ്ധ്യമപ്രവർത്തകരിൽ നിന്നാണ് ഗ്രാമവാസികൾ ശിക്ഷയെക്കുറിച്ച് അറിഞ്ഞതെന്ന് പ്രേംവതി പറഞ്ഞു. “കോടതികളിൽ നിന്ന് നീതി ലഭിക്കാൻ 42 വർഷമെടുത്തു. അഞ്ചാറു വർഷത്തിനുള്ളിൽ ഒരു ശിക്ഷ വന്നിരുന്നെങ്കിൽ, ഞങ്ങളുടെ മുതിർന്നവർ സമാധാനത്തോടെ മരിക്കുമായിരുന്നു,” ഗ്രാമവാസികൾ കൂട്ടിച്ചേർത്തു.

കോടതിയുടെ അധികാര പരിധി മാറിയതാണ് കേസിൻറെ വിചാരണ വൈകാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ.  കൊലപാതകം നടക്കുമ്പോൾ കുറ്റകൃത്യം നടന്ന ഗ്രാമം മെയിൻപുരി എന്ന ജില്ലയുടെ ഭാഗമായിരുന്നു. എന്നാൽ 1989-ൽ ഇത് പുതുതായി രൂപീകരിച്ച ഫിറോസാബാദ് ജില്ലയുടെ ഭാഗമായി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചാണ് 2001-ൽ കേസ് ഫിറോസാബാദ് കോടതിയിലേക്ക് മാറ്റിയത്.

പഴയ കേസുകൾ അടിയന്തിരമായി തീർപ്പാക്കണമെന്ന് യോഗി സർക്കാരിൻറെ നിർദ്ദേശത്തെതുടർന്നണ് 2021 ൽ ഹർജിയിൽ വാദം കേട്ടത്. കുറ്റം ചെയ്താൽ നിയമം നിങ്ങളെ പിടികൂടുമെന്ന സന്ദേശം പൊതുജനങ്ങൾക്ക് നൽകാനാണ് സർക്കാരും ജുഡീഷ്യറിയും ശ്രമിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ ഉപാധ്യായ പറയുന്നു.

Tags: convicted 90 years old man
Share5
Tweet
SendShare

Latest stories from this section

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

ലോകനേതാക്കൾ ബഹുമാനിക്കുന്ന പ്രധാനമന്ത്രി; ബ്രിക്‌സ് ഉച്ചകോടിയിലെ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് സംവിധായകൻ സുഭാഷ് ഘായ്

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു;  റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

റഷ്യൻ എഞ്ചിനീയറിംഗും ഇന്ത്യൻ പങ്കാളിത്തവും കൈകോർക്കുന്നു; റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

ആഗോള ചിപ്പ് ഹബ്ബായി മാറാൻ കുതിച്ചുയർന്ന് ഇന്ത്യ; സെമികണ്ടക്ടർ മേഖലയിലേക്ക് 1.4 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം!

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

Latest News

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

യാത്ര പറയാൻ മറന്നുപോയി’; മടക്കയാത്രയ്ക്കിടെ തിരിഞ്ഞുനടന്ന് ഇന്ത്യൻ ഡ്രൈവർക്ക് ഹസ്തദാനം നൽകി അബുദാബി കിരീടാവകാശി; ഹൃദയം കവർന്ന ആ നിമിഷം വൈറൽ!

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇതിലും മികച്ചതായി മറ്റൊന്നില്ല; ഇന്ത്യ-ദക്ഷിണാഫ്രിക്ക പ്രാദേശിക നാണയ പണമിടപാട് സംവിധാനത്തെ വാനോളം പുകഴ്ത്തി പ്രസിഡന്റ് സിറിൽ റാമഫോസ

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

ഇന്ത്യയുമായുള്ള അമിത അടുപ്പം ബംഗ്ലദേശ് അവസാനിപ്പിക്കണം; വിചിത്ര പ്രസ്താവനയുമായി വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീർ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

സൗദിയെ പിണക്കാനില്ല; ഹൂതി ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ, ‘ഡാമേജ് കൺട്രോളുമായി’ ഷെഹ്ബാസ് ഷെരീഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

സഞ്ജുവിനെ എന്ത് കണ്ടിട്ടാണ് ടീമിലെടുത്തത്, ആ സമയങ്ങളിൽ അവൻ എന്ത് ചെയ്യുകയായിരുന്നു; ടീം കോമ്പിനേഷനെതിരെ മുഹമ്മദ് കൈഫ്

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; ഒമാനിൽ നടക്കാനിരുന്ന നിർണ്ണായക ഗൾഫ് യോഗം മാറ്റിവെച്ചു

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

വി.ഡി. സതീശൻ മികച്ച മുഖ്യമന്ത്രി; കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: ജി. സുധാകരൻ

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

യുകെയുടെ തകർച്ച ഉറപ്പാക്കുന്ന നീക്കം; ബ്രിട്ടന്റെ പരമാധികാരത്തിന് വെല്ലുവിളിയുമായി സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies