ന്യൂഡൽഹി: പ്രധാനമന്ത്രി ഈ മാസം നടത്തുന്ന അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി യുഎസിലെ പ്രമുഖ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസിൽ നടക്കുന്ന അത്താഴ വിരുന്നിന് ശേഷമുള്ള ദിവസമാണ് അദ്ദേഹം പ്രമുഖ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തുന്നത്. അമേരിക്കയിലുള്ള പ്രവാസികളേയും അദ്ദേഹം അഭിസംബോധന ചെയ്യും.
22ാം യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇതിന് ശേഷം അമേരിക്കൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം അത്താഴവിരുന്നിനായി വൈറ്റ് ഹൗസിൽ എത്തും. തൊട്ടടുത്ത ദിവസം വാഷിംഗ്ടണിലെ ജോൺ എഫ് കെന്നഡി സെന്ററിൽ വച്ചാണ് യുഎസിലെ മുൻനിര കമ്പനികളുടെ ചെയർമാൻമാരേയും സിഇഒമാരേയും അഭിസംബോധന ചെയ്യുന്നത്.
പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. അമേരിക്കൻ സന്ദർശനത്തിന് ശേഷം 23ാം തിയതി പ്രധാനമന്ത്രി ഈജിപ്തിലേക്ക് തിരിക്കും.
Discussion about this post