ചെന്നൈ: ചെന്നൈയിൽ ജനശതാബ്ദി എക്സ്പ്രസ് പാളം തെറ്റി. വിജയവാഡയിൽ നിന്ന് വരികയായിരുന്ന ജനശതാബ്ദി ബേസിൻ ബ്രിഡ്ജ് വർക്ക് ഷോപ്പിൻ്റെ സമീപത്തു വെച്ചാണ് പാളം തെറ്റിയത്. ജനശതാബ്ദി എക്സ്പ്രസിന്റെ രണ്ട് ചക്രങ്ങളാണ് പാളം തെറ്റിയത്.അപകടത്തിൽ ആളപായമില്ലെന്ന് ആർപിഎഫ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി ബേസിൻ ബ്രിഡ്ജ് യാർഡിലേക്ക് നീങ്ങുന്നതിനിടെയാണ് ഒരു കോച്ചിന്റെ മുൻ ചക്രങ്ങൾ പാളം തെറ്റിയത്. റേക്കുകൾ ഒഴിഞ്ഞ സമയത്ത് 12 മണിയോടെയാണ് സംഭവം. രണ്ടുമണിക്കൂറിനുശേഷം റെയിൽവേ ജീവനക്കാരുടെ സഹായത്തോടെ ചക്രങ്ങൾ ട്രാക്കിലെത്തിച്ചു. പ്രധാനപ്പെട്ട ട്രെയിൻ സർവ്വീസുകളെ ഇതു ബാധിച്ചിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.











