Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”ഞാൻ എന്റെ കുഞ്ഞിനെ കൊന്നു, അതിന് നിങ്ങൾക്കെന്താ?” നക്ഷത്രയെ മാത്രമല്ല, മറ്റ് രണ്ട് കൊലപാതങ്ങൾക്കും ശ്രീമഹേഷ് പദ്ധതിയിട്ടിരുന്നു: വീഡിയോ

by Brave India Desk
Jun 9, 2023, 10:26 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആറ് വയസുള്ള സ്വന്തം മകളെ അച്ഛൻ മഴുകൊണ്ട് വെട്ടിക്കൊന്നു, ശബ്ദം കേട്ട് ഓടിവന്ന അമ്മയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴയിൽ നടന്ന ഈ കൊടുംക്രൂരതയുടെ ഞെട്ടലിലാണ് നാട്. പുന്നമൂട് ആനക്കൂട്ടിൽ വീട്ടിൽ നിന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഓടിയെത്തിയ ആളുകൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിനെയും മകന്റെ ആക്രമണത്തിൽ നിന്ന് സഹായം തേടുന്ന ഒരമ്മയെയുമാണ്. അപ്പോഴും കൈയ്യിൽ ആയുധവുമായി അച്ഛൻ ശ്രീമഹേഷ് വീടിന് പുറത്തുണ്ടായിരുന്നു. സഹായിക്കാനെത്തിയ ആളുകൾക്ക് നേരെ ശ്രീമഹേഷ് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു.

ആ ഞെട്ടിക്കുന്ന കാഴ്ചകളിൽ നിന്ന് നാട് മുക്തമായിട്ടില്ല. ഇന്നലെ വരെ വീട്ടിൽ കളിച്ചും ചിരിച്ചും നടന്ന ബാഗും കുടയുമെടുത്ത് സ്‌കൂളിൽ പോയ നക്ഷത്രയുടെ ചിത്രം മാദ്ധ്യമങ്ങളിൽ നിറയുമ്പോൾ, കണ്ണീരോടെയല്ലാതെ ആർക്കുമത് കാണാനാവുന്നില്ല. എന്നാൽ ഈ ക്രൂരകൃത്യം ചെയ്ത ശ്രീമഹേഷിന്റെ മുഖത്ത് ഒരൽപം പോലും പശ്ചാത്താപമില്ല. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴും ഇയാളുടെ മുഖത്ത് ഭാവവ്യത്യാസങ്ങൾ ഉണ്ടായിരുന്നില്ല. മകളുടെ കഴുത്തറുത്ത സിറ്റ് ഔട്ടിലേക്ക് വിരൽചൂണ്ടുമ്പോൾ കൈവിറച്ചില്ല, സംസാരം ഇടറിയില്ല.

Stories you may like

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

”ഞാൻ എൻറെ കുഞ്ഞിനെ കൊന്നു, അതിനു നിങ്ങൾക്കെന്താ” എന്നാണ് തടിച്ചുകൂടിയ ആളുകളോട് ശ്രീമഹേഷ് ചോദിച്ചത്. മകളോടുള്ള വെറുപ്പും വിദ്വേഷവും മാത്രമേ ആ വാക്കുകളിൽ ഉണ്ടായിരുന്നുളളൂ. ‘ അവനെ ഞങ്ങൾക്ക് വിട്ടുതരൂ, ഞങ്ങൾ കൈകാര്യം ചെയ്തോളാം” എന്ന് ഇതെല്ലാം കേട്ടുനിന്ന നാട്ടുകാരും ആക്രോശിച്ചു. തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോഴും കൈകാര്യം ചെയ്യാൻ തയ്യാറായിട്ടാണ് ആളുകളെത്തിയത്. എന്നാൽ ഇത് കണ്ട പോലീസ് പ്രതിക്ക് സംരക്ഷണമൊരുക്കി.

മൂന്ന് വർഷത്തിനിടെ മൂന്ന് മരണങ്ങളാണ് ശ്രീമഹേഷിന്റെ ആനക്കൂട്ടിൽ വീട്ടിൽ നടന്നത്, മൂന്നും അസ്വാഭാവിക മരണങ്ങൾ. നക്ഷത്രയുടെ അമ്മ വിദ്യ മൂന്ന് വർഷം മുൻപാണ് ആത്മഹത്യ ചെയ്തത്. ശ്രീമഹേഷുമായി ഉണ്ടായ കലഹത്തെ തുടർന്ന് വിദ്യ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ശ്രീമഹേഷിന്റെ അച്ഛൻ മുകുന്ദൻ ട്രെയിൻ തട്ടി മരിച്ചു. ഇപ്പോഴിതാ നക്ഷത്രയും. വിദേശത്തായിരുന്ന ശ്രീമഹേഷ് അച്ഛന്റെ മരണത്തോടെയാണ് നാട്ടിലെത്തിയത്.

നക്ഷത്രയുടെ അമ്മ വിദ്യയുടെ മരണത്തിന് ശേഷം മറ്റൊരു വിവാഹം കഴിക്കാൻ ശ്രീമഹേഷ് തീരുമാനിച്ചിരുന്നു. വനിതാ കോൺസ്റ്റബിളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. എന്നാൽ മഹേഷിന്റെ സ്വഭാവം മനസിലാക്കിയ പോലീസ് ഉദ്യോഗസ്ഥ ഈ ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ ഇവരെ പിന്തുടർന്ന് ശല്യം ചെയ്യാൻ ആരംഭിച്ചതോടെ യുവതി ശ്രീമഹേഷിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ തൊട്ടടുത്ത ദിവസം ഇയാൾ സ്റ്റേഷനിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി പ്രതി സമ്മതിച്ചിട്ടുണ്ട്.

എന്നാൽ സ്വന്തം മകളെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താനുളള പ്രധാന കാരണം ഇനിയും വ്യക്തമായിട്ടില്ല. രണ്ടാമത് ഉറപ്പിച്ച് വിവാഹം മുടങ്ങിയത് മുതൽ ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നക്ഷത്ര വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണമെന്ന് പറഞ്ഞ് ഇടയ്ക്കിടെ വാശി പിടിക്കുമായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടു മുൻപ് നക്ഷത്ര വിദ്യയുടെ പിതാവിനെ ഫോണിൽ വിളിച്ചിരുന്നു.
ഇതേ തുടർന്നുളള പ്രകോപനമാകാം കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

നാല് വർഷത്തിലധികമായി പ്രതി മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഈ ചെറുപ്പക്കാരന്റെ മയക്കുമരുന്ന് ലഹരി ഉപയോഗം വെറും നാല് വർഷം കൊണ്ട് ഈ കുടുംബത്തെ തകർത്തു തരിപ്പണമാക്കിയെന്ന് കുടുംബത്തെ അടുത്തറിയുന്നവർ പറയുന്നു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും കുഞ്ഞിനെ കൊല്ലാനുള്ള മഴു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ വാങ്ങിവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നാണ് പോലീസും പറയുന്നത്.

എന്നാൽ നക്ഷത്രയെ മാത്രമല്ല, അമ്മ സുനന്ദയെയും വിവാഹം ആലോചിച്ച പോലീസ് ഉദ്യോഗസ്ഥയെയും കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. കൊലയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിൽ എത്തിച്ചപ്പോൾ ആത്മഹത്യാ ശ്രമവും നടത്തി. പെട്ടെന്ന് പ്രകോപിതനായ പ്രതി കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇതോടെ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Tags: murdernakshatraMAVELIKKARA MURDER
Share1
Tweet
Send
Share

Latest stories from this section

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

ഇപ്പോഴും ആ കാക്കി യൂണിഫോം കാണുമ്പോൾ മനസ്സ് പഴയ ബസിലേക്ക് ഓടിയെത്തും;സൂപ്പർസ്റ്റാർ പദവിയേക്കാൾ പ്രിയപ്പെട്ടത് കണ്ടക്ടർ ജോലി; രജനീകാന്ത്!

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

‘ഒരു ദിവസം പോലും ജയിലിൽ കിടന്നില്ല, പോക്സോ കേസ് പ്രതിക്ക് അറസ്റ്റില്ലാതെ ജാമ്യം!’;  പോലീസിനെതിരെ  രോഷം

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ഗുജറാത്തിലെ തോൽവിക്കും കാരണം ‘SIR’ ആണോ രാഹുൽ? ചോദ്യവുമായി സുരേഷ് ഗോപി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

കൊച്ചിയിലെ ജൂതപ്പള്ളിക്ക് മുന്നിൽ തീയിട്ട സംഭവം; ദുരൂഹ ചാറ്റുകളും ദൃശ്യങ്ങളും കണ്ടെത്തി, തീവ്രവാദ ബന്ധം സംശയിച്ച് എൻഐഎയും ഐബിയും

Latest News

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies