ന്യൂഡൽഹി: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സാഗർ ബാർവെ എന്ന യുവാവാണ് അറസ്റ്റിലായത്. മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡാറ്റ ഫീഡിംഗ് ആൻഡ് അനലറ്റിക്സ് വിഭാഗത്തിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ആയിരുന്നു കേസ് അന്വേഷണം നടത്തിയിരുന്നത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ശരദ് പവാറിന് വധഭീഷണി മുഴക്കിക്കൊണ്ട് ഇയാൾ സമൂഹമാദ്ധ്യമത്തിലാണ് പോസ്റ്റ് ഇട്ടത്. പിന്നാലെ എൻസിപി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post