എവിടെയെങ്കിലും പോയാൽ താമസിക്കാൻ ആദ്യമന്വേഷിക്കുന്നത് ഒരു നല്ല റിസോർട്ടായിരിക്കും. എവിടെ പോയാലും അവിടെയുള്ള വളരെ വ്യത്യസ്തവും ആഡംബരവുമായ റിസോർട്ടുകളായിരിക്കും താമസിക്കാനായി നമ്മൾ തിരഞ്ഞെടുക്കുന്നതും. ചില റിസോർട്ടുകൾ വളരെ കൂടുതൽ നിലകളുള്ള കൂറ്റൻ കെട്ടിടങ്ങളായിരിക്കും. അവിടെ താമസിക്കാൻ ധാരാളം മുറികളുമുണ്ടാകും. അതോടൊപ്പം എല്ലാ സൗകര്യങ്ങളും ലഭിക്കും.
എന്നാൽ ഇവിടെ പറയാൻ പോകുന്നത് വളരെ വലിയ ഒരു ഭൂഗർഭ റിസോർട്ടിനെ കുറിച്ചാണ് . അത്രയധികം മുറികളൊന്നും ഇവിടെ ഇല്ല. ഭൂമിയിൽ നിന്ന് 1300 അടിയിലധികം താഴ്ചയിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴത്തിൽ നിർമ്മിച്ച ഹോട്ടലായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നതും.
ഭൂമിയിൽ 1375 അടി താഴ്ചയിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്
യഥാർത്ഥത്തിൽ, ഇംഗ്ലണ്ടിലെ വെയിൽസിൽ സ്ഥിതി ചെയ്യുന്ന സ്‌നോഡോണിയ പർവതനിരകളിൽ 1375 അടി താഴ്ചയിലാണ്, അതായത് 419 മീറ്റർ താഴ്ചയിലാണ് ഈ ആഡംബര ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ‘ഡീപ് സ്ലീപ്പ്’ എന്നാണ് ഇതിന്റെ പേര്. ‘ഡീപ് സ്ലീപ്പ് ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള ഹോട്ടലായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതാണ്. ഗോ ബില്ലോ എന്ന കമ്പനിയാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ആണ് ഇത് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. അതിഥികൾക്ക് ഈ ഹോട്ടലിലെ അവരുടെ മുറികളിലേക്ക് എത്തണമെങ്കിൽ വിക്ടോറിയൻ സ്ലേറ്റ് ക്വാറിയിലൂടെ ഇറങ്ങി വേണം പോകാൻ . നാല് സ്വകാര്യ ഡബിൾ ബെഡ് ക്യാബിനുകളും, ഒരു ഡബിൾ ബെഡ് റൊമാന്റിക് ഗുഹയും മാത്രമേ ഇവിടെ നിർമ്മിച്ചിട്ടുള്ളൂ.

ഒരു രാത്രിക്ക് എത്രയാണ് വാടക?
ഡീപ് സ്ലീപ്പ് ഹോട്ടലിലെ ഒരു സ്വകാര്യ ക്യാബിനിൽ രണ്ട് പേർക്ക് താമസിക്കാം . ഇതിൽ ഒരു രാത്രി ഒരാൾക്ക് താമസത്തിക്കാനുള്ള വാടക £350 ആയിരിക്കും, അതായത് ഏകദേശം 36,500 രൂപ. ഗുഹയിൽ രണ്ടുപേർക്ക് ഒരു രാത്രി തങ്ങാനുള്ള വാടക 550 പൗണ്ടാണ്, അതായത് 57,000 രൂപയിലധികം. ഈ ഹോട്ടലിൽ ഒറ്റയ്ക്ക് താമസിക്കാൻ പോയാലും രണ്ടുപേർക്കുള്ള കൂലി കൊടുക്കേണ്ടി വരുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഈ ഹോട്ടൽ ഒരു രാത്രി മാത്രമേ തുറക്കൂ
ആഴ്ചയിൽ ഒരു ദിവസം മാത്രമെ ഇവിടെ താമസ സൌകര്യമുള്ളൂ എന്നതാണ് ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതിനായി ശനിയാഴ്ച വരെ കാത്തിരിക്കേണ്ടിവരും. അതായത്, ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച രാവിലെ വരെ മാത്രമേ നിങ്ങൾക്ക് ഈ ഹോട്ടലിൽ താമസിക്കാൻ കഴിയൂ.
ഈ ഹോട്ടലിൽ എത്താൻ, നിങ്ങൾ ബ്ലനാവു എഫ്ഫെസ്റ്റിനോഗ് ( Blanau Effestinog) ന് അടുത്തുള്ള ടാനിഗ്രിസിയൂ (Tanygrisiu) ബേസിൽ എത്തണം. വൈകുന്നേരം 5 മണിക്ക് അതിഥികൾക്ക് അവിടെ വെച്ച് അവരുടെ ടൂറിസ്റ്റ് ഗയിഡിനെ കണ്ടുമുട്ടാനാകും. ടൂറിസ്റ്റ് ഗയിഡിനോടൊപ്പം മലനിരകളിലൂടെ 45 മിനിറ്റ് യാത്ര ചെയ്താൽ അവിടെ നിന്ന് നിങ്ങളുടെ സ്വപ്ന റിസോർട്ടിലേക്ക് എത്താനാകും . ലോകത്തിലെ ഏറ്റവും ആഴമേറിയ ഈ റിസോർട്ടിലേക്ക് എത്താൽ നിങ്ങൾക്ക് ഒരു ഹെൽമറ്റ്, ലൈറ്റുകൾ, , ബൂട്ട് എന്നിവ ലഭിക്കും. ഖനിയിലേക്ക് ഇറങ്ങാൻ നിങ്ങൾ പുരാതന ഖനിത്തൊഴിലാളികൾ ഉപയോഗിച്ച പടവുകൾ, പഴയ പാലം എന്നിവ കടക്കണം. ഈ സമയത്ത് നിങ്ങളുടെ ടൂറിസ്റ്റ് ഗയിഡ് അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങൾ നിങ്ങൾക്ക് നൽകും. ഏകദേശം 60 മിനിറ്റ് യാത്ര ചെയ്താൽ ഈ ഭൂഗർഭ ഹോട്ടലിലേക്ക് നിങ്ങൾക്ക് എത്താൻ കഴിയും.
ഹോട്ടലിൽ എത്തിയാൽ ഉടൻ പിക്നിക് ടേബിളിലേക്ക് നിങ്ങൾക്ക് ചൂടുള്ള അത്താഴം ലഭിക്കും. അവിടെയും കുറച്ച് സമയം ചിലവഴിച്ച ശേഷമായിരിക്കും നിങ്ങൾക്ക് കിടപ്പുമുറിയിലേക്ക് പോകാനാകുന്നത്. താമസത്തിനെത്തുമ്പോൾ നല്ല ചൂടുള്ള വസ്ത്രങ്ങൾ കരുതണമെന്ന് ബുക്കിങ്ങ് സമയത്ത് തന്നെ ഹോട്ടലധികൃതരുടെ ഭാഗത്ത് നിന്ന് നിങ്ങൾക്ക് നിർദ്ദേശം ലഭിക്കും. ആകാശത്തിന് നേരെ കീഴെ എവിടെയോ ക്യാമ്പ് ചെയ്യുന്നതായിട്ടായിരിക്കും ഇവിടെ താമസിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്നത്. താപനില ഏകദേശം 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. എല്ലാ അതിഥികൾക്കും രാവിലെ 8 മണിക്ക് ചൂടുള്ള പാനീയങ്ങളും ലഘുഭക്ഷണങ്ങളും നൽകും. അത് കഴിഞ്ഞാൽ ഞായറാഴ്ച രാവിലെ തന്നെ നിങ്ങൾ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്യണം. ഈ ഹോട്ടലിൽ ഒരു തരത്തിലുള്ള ലഹരിയും നിങ്ങൾക്ക് ഉപയോഗിക്കാൻ അനുവാദമില്ല. അതും മറ്റൊരു പ്രത്യേകതയാണ്.










Discussion about this post