ലുധിയാനയിൽ നിന്ന് ഐഐടി ബോംബെയിൽ എത്തി, അവിടെ നിന്ന് മൈക്രോസോഫ്റ്റ് എന്ന ലോകോത്തര കമ്പനിയിൽ ജോലി നേടിയ ഭവിഷ് അഗർവാളിന്റെ ജീവിതം തികച്ചും സുരക്ഷിതമായിരുന്നു. എന്നാൽ ആ സുരക്ഷിതത്വത്തിനപ്പുറം തന്റെ രാജ്യത്തിനായി എന്തെങ്കിലും ചെയ്യണമെന്ന വാശി അയാളുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരുന്നു.
കഥ മാറുന്നത് ഒരു ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ്. അതൊരു സാധാരണ ദിവസമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് ബാന്ദിപ്പൂരിലേക്ക് ഒരു ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ, ഡ്രൈവർ പാതിവഴിയിൽ വച്ച് വണ്ടി നിർത്തി. പറഞ്ഞതിലും വലിയ തുക വേണമെന്നായിരുന്നു ആവശ്യം. അത് നൽകാത്തതിനെത്തുടർന്ന് നടുറോഡിൽ ഭവിഷിനെ ഇറക്കിവിട്ട് ഡ്രൈവർ വണ്ടിയുമായി കടന്നുകളഞ്ഞു.
ആ രാത്രി, ആ വിജനമായ പാതയിൽ നിൽക്കുമ്പോൾ ഭവിഷിന്റെ മനസ്സിൽ ദേഷ്യത്തേക്കാൾ കൂടുതൽ ഒരു വലിയ ചോദ്യമായിരുന്നു ഉദിച്ചത്: “ഇന്ത്യയിൽ ഒരു ടാക്സി വിശ്വസ്തതയോടെ കിട്ടുക എന്നത് ഇത്ര ബുദ്ധിമുട്ടാണോ? “ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ദിവസവും അനുഭവിക്കുന്ന ദുരിതമാണിത്. ഇതിനൊരു മാറ്റം വേണ്ടേ?” സാങ്കേതികവിദ്യ വളർന്ന ഈ കാലത്തും ഇതിനൊരു പരിഹാരമില്ലേ?” ആ ചോദ്യമാണ് ഭവിഷിന്റെ ജീവിതം മാറ്റിമറിച്ചത്.
ജോലി രാജിവെച്ച് ബിസിനസ്സിലേക്ക് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ വീട്ടുകാർക്ക് അത് വലിയ ഷോക്കായിരുന്നു. “ഒരു ടാക്സി ഡ്രൈവറാകാനാണോ നീ മൈക്രോസോഫ്റ്റിലെ ജോലി കളഞ്ഞത്?” എന്നായിരുന്നു അച്ഛന്റെ ചോദ്യം. പക്ഷേ ഭവിഷ് കണ്ടത് ടാക്സിയല്ല, മറിച്ച് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകളുടെ യാത്ര സുഗമമാക്കുന്ന ഒരു പ്ലാറ്റ്‌ഫോമായിരുന്നു.
2010-ൽ മുംബൈയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ ഭവിഷും സുഹൃത്ത് അങ്കിത് ഭാട്ടിയും ചേർന്ന് ‘ഓല കാബ്‌സ്’ (Ola Cabs) എന്ന കുഞ്ഞു സ്ഥാപനം തുടങ്ങി. തുടക്കത്തിൽ ഓഫീസിന് വാടക കൊടുക്കാൻ പോലും പണമില്ലായിരുന്നു. പലപ്പോഴും ഡ്രൈവർമാരുടെ അഭാവത്തിൽ ഭവിഷ് തന്നെ സ്റ്റിയറിംഗ് പിടിക്കുകയും കസ്റ്റമേഴ്സിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ നിന്ന് ലഘുലേഖകൾ വിതരണം ചെയ്ത് കസ്റ്റമേഴ്സിനെ തേടിയ ആ നാളുകളാണ് ഭവിഷിനെ യഥാർത്ഥ സംരംഭകനാക്കിയത്.
യൂബറുമായുള്ള മഹായുദ്ധം
ആഗോള ഭീമനായ ‘യൂബർ’ ഇന്ത്യയിൽ എത്തിയപ്പോൾ എല്ലാവരും കരുതി ഓല തകരുമെന്ന്. കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവുമായി വന്ന യൂബറിനെ ഭവിഷ് നേരിട്ടത് ഇന്ത്യയുടെ നാഡിമിടിപ്പ് അറിഞ്ഞുകൊണ്ടായിരുന്നു. അദ്ദേഹം ഓട്ടോറിക്ഷകളെയും മിനി കാറുകളെയും ഓലയുടെ ഭാഗമാക്കി.ഇന്ന് ഇന്ത്യയിലെ 250-ലധികം നഗരങ്ങളിൽ ഓല ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു., യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഓലയുടെ കൊടി പാറുന്നു. ഏകദേശം 7 ബില്യൺ ഡോളർ (60,000 കോടി രൂപ) മൂല്യമുള്ള ബിസിനസ്സായി ഓല ഇന്ന് വളർന്നു പന്തലിച്ചു നിൽക്കുന്നു!
യാത്രകൾ സുഗമമാക്കിയ ഭവിഷിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയെ ലോകത്തിന്റെ ഇലക്ട്രിക് വാഹന ഹബ്ബാക്കി മാറ്റുക എന്നതാണ്. ‘Ola Electric’ എന്ന കമ്പനിയിലൂടെ അദ്ദേഹം തമിഴ്‌നാട്ടിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടൂ വീലർ ഫാക്ടറി സ്ഥാപിച്ചു.
ലക്ഷ്യം: ഒരു ദശലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുക.
ഗിഗാഫാക്ടറി: വാഹനങ്ങൾ മാത്രമല്ല, അവയ്ക്കുള്ള ബാറ്ററികൾ സ്വന്തമായി നിർമ്മിക്കുന്നതിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലിഥിയം-അയൺ ബാറ്ററി ഫാക്ടറിയും ഭവിഷ് നിർമ്മിച്ചുകൊണ്ടിരിക്കുന്നു.
തമിഴ്‌നാട്ടിൽ 500 ഏക്കറിൽ അദ്ദേഹം പടുത്തുയർത്തിയ ‘ഫ്യൂച്ചർ ഫാക്ടറി’ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് ടൂ വീലർ ഫാക്ടറിയാണ്.
ഏകദേശം 7.3 ബില്യൺ ഡോളർ (ഏകദേശം 60,000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി ഓല വളർന്നു.













Discussion about this post