ഒഡീഷയിലെ കാണ്ഡമാൽ ജില്ലയിൽ മുതിർന്ന കമ്യൂണിസ്റ്റ് ഭീകര നേതാവ് ഗണേഷ് ഉയികെ ഉൾപ്പെടെ ആറ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. സിപിഐ മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗവും ഒഡീഷയിലെ സംഘടനയുടെ ചുമതലക്കാരനുമായിരുന്നു 69കാരനായ ഗണേഷ് ഉയികെ. തെലങ്കാനയിലെ നൽഗൊണ്ട ജില്ല സ്വദേശിയായ ഇയാൾ പക്ക ഹനുമന്തു, രാജേഷ് തിവാരി തുടങ്ങി വിവിധ പേരുകളിലും അറിയപ്പെട്ടിരുന്നു.
വ്യാഴാഴ്ച പുലർച്ചെ ചകപാഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗണേഷ് ഉയികെയെ പിടികൂടാൻ സഹായിക്കുന്നവർക്ക് വിവിധ സംസ്ഥാനങ്ങൾ ചേർന്ന് 1.1 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ നൽഗൊണ്ടൂർ ജില്ലയിലെ ചെന്ദൂർ മണ്ഡലത്തിലെ പുല്ലേമല ഗ്രാമ നിവാസിയാണ് ഇയാൾ. കൊല്ലപ്പെട്ട മറ്റ് മൂന്നു പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
2013ലെ ജിറാം ഘാട്ടി ആക്രമണം ഉൾപ്പെടെ നിരവധി വലിയ ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഭീകരനെന്ന് പോലീസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് ഒഡീഷ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും സിആർപിഎഫും ബിഎസ്എഫും സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. സംഭവസ്ഥലത്തുനിന്നും അത്യാധുനിക ആയുധങ്ങളും ഐഎൻഎസ്എഎസ് റൈഫിളുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മേഖലയിൽ സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.













Discussion about this post