റീൽസ് ചിത്രീകരണത്തിനായി ഓടിക്കൊണ്ടിരുന്ന ട്രെയിൻ നിർത്തിച്ച രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ തലശ്ശേരിക്കും മാഹിക്കും ഇടയിൽ വച്ചാണ് എറണാകുളം- പൂനെ എക്‌സ്പ്രസ് നിർത്തിച്ച് വിദ്യാർത്ഥികൾ റീൽസ് ചിത്രീകരിച്ചത്. പുലർച്ചെ 1.50ന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ ഓടി തുടങ്ങിയ ഉടനെയാണ് സംഭവം നടന്നത്.
ട്രാക്കിൽ ചുവപ്പ് വെളിച്ചം കത്തിച്ചു കാട്ടിയാണ് ഇവർ ട്രെയിൻ നിർത്തിച്ചത്. അപായ സിഗ്‌നലാണെന്നു കരുതി ട്രെയിൻ നിർത്തുകയായിരുന്നു.ലോക്കോ പൈലറ്റ് നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വിദ്യാർത്ഥികളെ പിടികൂടി. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർതിഥികൾ ചിത്രീകരിച്ച വിഡിയോ റെയിൽവേ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ പേർ അനുകരിക്കുമെന്ന ആശങ്കയുള്ളതിനാൽ ദൃശ്യങ്ങൾ പുറത്തുവിടേണ്ടെന്നാണ് പോലീസ് തീരുമാനം













Discussion about this post