കൊച്ചി : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്. വഞ്ചനാക്കുറ്റം ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കളമശേരിയിലെ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
മോൻസൻ മാവുങ്കലിൻറെ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെതിരെ നേരത്തെ ഗുരുതരാരോപണങ്ങൾ ഉയർന്നിരുന്നു. സുധാകരൻറെ സാന്നിധ്യത്തിലാണ് മോൻസൻ മാവുങ്കലിന് 25 ലക്ഷം രൂപ കൈമാറിയതെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.
2018 നവംബർ 22 ന് മോൻസൻറെ കലൂരുലുള്ള വീട്ടിൽവെച്ച് പണം കൈമാറിയെന്നാണ് പരാതിക്കാർ പറഞ്ഞത്. കെ സുധാകരൻ എംപി എന്നാണ് ഇവരുടെ പരാതിയിൽ ഉളളതെങ്കിലും 2018 ൽ സംഭവം നടക്കുമ്പോൾ സുധാകരൻ എംപിയായിരുന്നില്ല.
Discussion about this post