റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകര പ്രവർത്തനങ്ങൾ ശക്തമാക്കി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ വനിതാ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ചു. കൻകെറിലായിരുന്നു സംഭവം.
കൻകെറിലെ ബിനാഗുണ്ട വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. വനമേഖലയിൽ കമ്യൂണിസ്റ്റ് ഭീകരർ താവളം അടിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇവരെ കണ്ടതും ഒളിച്ചിരുന്ന കമ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കാൻ ആരംഭിച്ചു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിക്കുകയായിരുന്നു.
മണിക്കൂറുകളോളം പ്രദേശത്ത് ഏറ്റുമുട്ടൽ തുടർന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിൽ ആയിരുന്നു വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് അടുത്ത് നിന്നായി ആയുധങ്ങളും കണ്ടെടുത്തു.










