കാസർകോട്: സ്‌കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ.മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ആദൂർ പോലീസ് പോക്സോ പ്രകാരം ഇയാൾക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു.
എസ് എം മുഹമ്മദ്കുഞ്ഞിക്കും പ്രവർത്തകനായ തൈസീറിനുമെതിരെ പോക്സോ കേസിനുപുറമെ അതിക്രമത്തിനുമാണ് കേസെടുത്തത്.എംഡിഎംഎ നൽകി മുഹമ്മദ് കുഞ്ഞിയും കൂട്ടാളി തൈസീറും ചേർന്ന് കുട്ടിയെ പല തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് വിദ്യാർത്ഥി പോലീസിന് നൽകിയത്.
ഏപ്രിൽ 11-ന് രാത്രി പത്തരയോടെയാണ് പീഡനം നടന്നതെന്നാണ് പരാതിയിലുള്ളത്. മുഹമ്മദ് കുഞ്ഞിയുടെ വീട്ടിനടുത്തുള്ള ക്രഷറിൽ കൊണ്ടുപോയാണ് 14-കാരനെ പീഡിപ്പിച്ചത്.











