ചെന്നൈ: തമിഴ്‌നാട് വൈദ്യുതി എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്.
മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനമാണെന്നുമാണ് സെന്തിൽ ബാലാജിയുടെ അഭിഭാഷകന്റെ വാദം. .മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കൽ റിപ്പോർട്ട് ആശുപത്രി പുറത്ത് വിട്ടിരുന്നു.
എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇഡി ആവശ്യപ്പെടുന്നത്. 17 മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം ഇന്നലെ പുലർച്ചെയാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്
Discussion about this post