മലപ്പുറം: അടിവസ്ത്രത്തിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മലപ്പുറം പൊന്നാനി സ്വദ്ശേ അറസ്റ്റിൽ. വിമാനത്താവളത്തിന് പുറത്ത് വച്ച് നടത്തിയ പരിശോധനയിലാണ് അബ്ദുൾസലാമിൽ നിന്നും ഒരു കോടിയോളം വിലവരുന്ന ഒന്നരക്കിലോ സ്വർണം പിടികൂടിയത്.
മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് ഇയാൾ കരിപ്പൂർ എത്തിയത്. കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ട ഇയാളെ ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടില്ലെന്ന് തീർത്തു പറഞ്ഞു. ഇതോടെ ശരീരവും വസ്ത്രങ്ങളും പരിശോധിക്കുകയായിരുന്നു.
ഉൾവസ്ത്രം പരിശോധിച്ചതോടെ ഭാരക്കൂടുതൽ അനുഭവപ്പെട്ടു. ഇത് കീറി പരിശോധിച്ചതോടെ അകത്ത് സ്വർണ മിശ്രിതം തേച്ച് പിടിപ്പിച്ചത് കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിൽ ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകളിലാക്കി സ്വർണം കടത്തിയതായും വ്യക്തമാക്കി.
Discussion about this post