കാലിഫോർണിയ : ഏറ്റവും കുറവ് സമയം കൊണ്ട് റുബിക്‌സ് ക്യൂബ് സോൾവ് ചെയ്ത് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുകയാണ് യുഎസ് സ്വദേശിയായ മാക്‌സ് പാർക്ക്. 3x3x3 റുബിക്‌സ് ക്യൂബ് 3.13 സെക്കൻഡ് കൊണ്ടാണ് മാക്‌സ് പരിഹരിച്ചത്. കാലിഫോർണിയിൽ നടന്ന പ്രൈഡ് ഇൻ ലോംഗ് ബീച്ച് എന്ന പരിപാടിയിലാണ് മാക്‌സ് റെക്കോർഡ് തകർക്കുന്ന പ്രകടനം കാഴ്ചവെച്ചത്.
2018 ൽ ചൈനയുടെ യുസെങ് ദു 3.47 സെക്കന്റുകൾ കൊണ്ട് റുബിക്‌സ് ക്യൂബ് സോൾവ് ചെയ്തിരുന്നു. എന്നാൽ ആ റെക്കോർഡിനെ ഭേദിച്ചുകൊണ്ടാണ് മാക്‌സിന്റെ നേട്ടം. മാക്സ് പാർക്ക് റെക്കോർഡ് തകർക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എല്ലാവരും കൂടിനിന്ന് മാക്സിനെ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകും.
നേരത്തെയും മാക്സ് നിരവധി റെക്കോർഡുകൾ നേടിയിട്ടുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം 4x4x4 ക്യൂബ്, 5x5x5 ക്യൂബ്, 6x6x6 ക്യൂബ്, 7x7x7 ക്യൂബ് എന്നിവയുടെ സിംഗിൾ സോൾവ്, ആവറേജ് സോൾവ് ലോക റെക്കോർഡുകളും മാക്‌സ് സ്വന്തമാക്കി.
ഒട്ടിസം ബാധിതനായ മാക്‌സിന് ഇത് നല്ലൊരു തെറാപ്പിയാണെന്ന് മാതാപിതാക്കൾ പറഞ്ഞു. ഒരു വെള്ളം കുപ്പി പോലും തുറക്കാൻ പറ്റാത്ത കാലഘട്ടം അവൾക്കുണ്ടായിരുന്നു. എന്നാൽ അപ്പോഴും അവൻ റുബിക്‌സ് ക്യൂബ് സോൾവ് ചെയ്യുന്നതിൽ താത്പര്യം കാണിച്ചു. ആ താൽപ്പര്യമാണ് ഇന്നവന് ഗിന്നസ് റെക്കോർഡ് നേടിക്കൊടുത്തത് എന്ന് പറഞ്ഞു.
Discussion about this post