ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കമ്യൂണിറ്റി നേതാവ് ഡോ ഭരത് ബറായി. ഇന്ത്യയുടെ വളർച്ചയ്ക്കായി പ്രയത്‌നിക്കുന്ന നേതാവാണ് അദ്ദേഹമെന്നും ഭരത് ബറായി പറഞ്ഞു. യുഎസിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചായിരുന്നു അദ്ദേഹത്തിൻറെ പരാമർശം.
ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വളരെയധികം ജനപ്രിയനാണ്. ഇന്ത്യയുടെ വളർച്ചയ്ക്ക് വേണ്ടി പ്രയത്‌നിക്കുന്ന ദീർഘവീക്ഷണമുള്ള നേതാവാണ്” ഡോ.ഭരത് ബറായി പറഞ്ഞു.
”ഇതാണ് റൊണാൾഡ് റീഗൻ ബിൽഡിംഗ്. ഇവിടെയാണ് ഞങ്ങൾ പ്രധാനമന്ത്രിയുടെ പരിപാടി നടത്താൻ പോകുന്നത്”എന്ന് വാഷിംഗ്ടൺ ഡിസിയിലെ റൊണാൾഡ് റീഗൻ ബിൽഡിംഗ് ആന്റ് ഇന്റർനാഷണൽ ട്രേഡ് സെന്ററിൽ നിൽക്കുമ്പോൾ ബറായ് പറഞ്ഞു.
ഷിക്കാഗോയിലെ സ്റ്റേഡിയത്തിൽ പരിപാടി നടത്താനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. 40,000 ഇന്ത്യൻ അമേരിക്കൻ വംശജരെ അഭിസംബോധന ചെയ്യാൻ മൂന്ന് സ്റ്റേഡിയങ്ങൾ ഒരേസമയം ബുക്ക് ചെയ്തിരുന്നതായും ഡോ ബറായി പറഞ്ഞു. എന്നാൽ ചില തടസ്സങ്ങളും കാരണം അതിന് സാധിച്ചില്ല.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം കെയ്റോയിലേക്ക് ഔദ്യോഗിക സന്ദർശനത്തിന് പോകുന്ന പ്രധാനമന്ത്രി, ജൂൺ 23 ന് വൈകുന്നേരം 6 മണിക്ക് വാഷിംഗ്ടണിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.
യുഎസ് ഇന്ത്യ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘പ്രവാസികൾക്ക് രാജ്യത്തിനായി എന്തുചെയ്യാൻ കഴിയുമെന്ന് പ്രധാനമന്ത്രി ഞങ്ങളോട് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ, ആ വിഷയം സംസാരിക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പ്രവാസികൾക്ക് എന്ത് ചെയ്യാൻ കഴിയും, നമുക്ക് എങ്ങനെ അവരെ സഹായിക്കാനാകും എന്നതിനെക്കുറിച്ചും സംവദിക്കും” ബറായി പറഞ്ഞു.
Discussion about this post