ഡല്‍ഹി: തന്റെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത് ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സംസ്കാരത്തിനെതിരാണ് ഇത്തരം സംഭവങ്ങളെന്ന് മോദി ട്വീറ്റ് ചെയ്തു.
ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മിക്കാനല്ല ഭാരതീയ സംസ്കാരം നമ്മളെ പഠിപ്പിക്കുന്നത്. ഞാന്‍ ഇതില്‍ വളരെയധികം ദുഖിതനാണെന്നും മോദിയുടെ ട്വീറ്റ് പറയുന്നു. ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നതിന് ചെലവഴിക്കുന്ന പണവും അധ്വാനവും ശുചിത്വ ഭാരതത്തിനായി വിനയോഗിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
രാജ്ഘോട്ടിലെ കോത്താരി റോഡിലാണ്350 അടി വിസ്തീര്‍ണമുള്ള ക്ഷേത്രം പണിതിരിക്കുന്നത്, ഓം യുവ ഗ്രൂപ്പ് എന്ന സംഘടനയാണ് നിര്‍മ്മാണത്തിന് പിന്നില്‍. എഴ് ലക്ഷം രൂപ ഇതിനായി ചിലവഴിച്ചു. 350ലേറ അംഗങ്ങള്‍ ഓം യുവ ഗ്രൂപ്പിലുണ്ട്. രാജ്ഘോട്ടില്‍ നിന്ന്് ജയിച്ചാണ് മോദി നേരത്തെ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. അന്ന് മുതല്‍ തുടങ്ങിയ ആരാധനയാണെന്നും പിന്നീടിത് വര്‍ദ്ധിച്ചുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു. ഈ മാസം 20ന് ക്ഷേത്രം തുറന്ന് കൊടുക്കാനിരിക്കുകയായിരുന്നു. നേരത്തെ മോദിയുടെ ഫോട്ടോ ആണ് ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ 1.7 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പ്രതിമ സ്ഥാപിച്ചു.
Discussion about this post