തിരുവനന്തപുരം:് ജഗതി ശ്രീകുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മകള്‍ ശ്രീലക്ഷ്മി. വ്യാജ വാര്‍ത്ത കണ്ട് തന്റെ കുടുംബം ഒന്നാകെ ഞെട്ടിയെന്നും ജനങ്ങള്‍ അവരവരുടെ സ്വന്തം കാര്യം മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ശ്രിലക്ഷ്മി തന്റെ ഫേസ് ബുക്ക് പേജിലെ പോസ്റ്റില്‍ പ്രതികരിച്ചു.
ജനങ്ങള്‍ എന്തു കൊണ്ടാണ് ഇത്തരം ക്രൂരമായ വാര്‍ത്തകള്‍ നല്‍കുന്നതെന്നും തന്റെ പപ്പക്ക് യാതൊരു കുഴപ്പവുമില്ലെന്നുംപോസ്റ്റില് പറയുന്നു. ഇത്തരം പ്രവൃത്തികള്‍ അവസാനിപ്പിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചിരിപ്പിക്കുന്നതിനു പകരം ജഗതി ശ്രീകുമാറിനു വേണ്ടിപ്രാര്ഥിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ് അവസാനിക്കുന്നത്.
ശനിയാഴ്ച രാത്രിയാണ് ജഗതി ശ്രീകുമാര്‍ കൊല്ലപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയുമായിരുന്നു വാര്‍ത്ത വന്നത്. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ എംബ്ലത്തോടു കൂടിയാണ് വാര്‍ത്ത പ്രചരിച്ചത്.
Discussion about this post